HomeNewsCrimeAssaultകുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിങ്ങ് കോളേജിൽ വിദ്യാർത്ഥി സംഘർഷം; മൂന്ന് പേർ അറസ്റ്റിൽ

കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിങ്ങ് കോളേജിൽ വിദ്യാർത്ഥി സംഘർഷം; മൂന്ന് പേർ അറസ്റ്റിൽ

kuttippuram-mes-arrest

കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിങ്ങ് കോളേജിൽ വിദ്യാർത്ഥി സംഘർഷം; മൂന്ന് പേർ അറസ്റ്റിൽ

കുറ്റിപ്പുറം: കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിങ്ങ് കോളേജിലെ വ്യത്യസ്ത ഡിപാർട്ടുമെൻ്റുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കോളേജിലെ സിവിൽ – മെക്കാനിക്കൽ ഡിപാർട്ട്മെൻ്റുകളിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മെക്കാനിക്കൽ വിങ്ങിലെ ഒരു വിദ്യാർത്ഥിയുടെ കൈവിരലിന്റെ എല്ല് പൊട്ടുകയും മറ്റ് 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പൊലീസ് കേസെടുക്കുകയും പ്രതികളിൽ 3 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. കുറ്റിപ്പുറം കൊളത്തോൾ ഒറുവിൽ ഇബ്രാഹിമിനെ മകൻ അജ്മൽ (21), കണ്ണൂർ സിവിൽ സ്റ്റേഷനിൽ കസാനകോട മനോരമ ഓഫീസിനു സമീപം താമസിക്കുന്ന മൻഹൽ വീട്ടിൽ അദീപിൻ്റെ മകൻ ആസ് (21), മങ്കട വെള്ളില സൗപർണ്ണികയിൽ ഗോപാലകൃഷണൻ്റെ മകൻ ധീരജ് (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള മറ്റ് പ്രതികൾക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കി. അറസ്റ്റിലായവർ എല്ലാവരും സിവിൽ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികളാണ്.
kuttippuram-mes-arrest
കോളേജിലെ വിദ്യാത്ഥികൾ തമ്മിലും വിദ്യാർത്ഥികളും നാട്ടുകാരുമായും പല തവണയായി സംഘർഷം ഉണ്ടായിരുന്നു. ഇതേതുടർന്നാണ് പൊലീസ് നടപടികൾ കർശനമാക്കിയത്. കോളേജിന്റെ പ്രവർത്തനം പ്രദേശത്തെ ക്രമസമാധാനത്തിന് ഭീഷണിയായാൽ സി.ആർ.പി.സി. 143 – വകുപ്പ് പ്രകാരം കൊളേജിനെതിരെ ജില്ലാ കലക്ടർക്ക് റിപ്പോർട് നൽകുമെന്ന് പൊലീസ് അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!