HomeNewsCrimeThree men caught at Kuttippuram while handling Ganja

Three men caught at Kuttippuram while handling Ganja

crime-banner

Three men caught at Kuttippuram while handling Ganja

വില്‍പ്പനയ്ക്കുകൊണ്ടുവന്ന കഞ്ചാവുമായി മൂന്നുപേര്‍ കുറ്റിപ്പുറത്തും ഒരാള്‍ തിരൂരിലും പിടിയിലായി. കുറ്റിപ്പുറത്ത് പിടിയിലായവരില്‍നിന്ന് നാലുകിലോ കഞ്ചാവും തിരൂരില്‍ പിടിയിലായ ആളില്‍നിന്ന് മൂന്നര ക്കിലോ കഞ്ചാവും കണ്ടെടുത്തു. പാണ്ടിക്കാട് ഷാപ്പുംപടി ചെമ്പ്രശ്ശേരി നെടുമ്പവീട്ടില്‍ അക്ബര്‍ (35), കൊളത്തൂര്‍ കണ്ണന്‍തളിവീട്ടില്‍ ശശികുമാര്‍ (33), കുറ്റിപ്പുറം മൂടാല്‍ തോട്ടത്തില്‍ താജുദ്ദീന്‍ (55) എന്നിവരാണ് കുറ്റിപ്പുറത്ത് അറസ്റ്റിലായത്. തിരുവനന്തപുരം മുളയറ എറിയക്കാട് അരാന്തക്കുഴി വിളവീട്ടല്‍ സുഗതനാണ് (38) തിരൂരില്‍ അറസ്റ്റിലായത്.

കുറ്റിപ്പുറത്ത് മൂവരില്‍നിന്നുമായി 4100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയില്‍ അരലക്ഷത്തോളം രൂപ വിലവരും. അക്ബറിന്റെയും ശശികുമാറിന്റെയും കൈവശം 1300 ഗ്രാം വീതവും താജുദ്ദീന്റെ പക്കല്‍ 1500 ഗ്രാം കഞ്ചാവുമാണുണ്ടായിരുന്നത്.

പഴയ റെയില്‍വെഗേറ്റിനടുത്തുള്ള നടപ്പാലത്തിന് സമീപത്തുനിന്ന് തിങ്കളാഴ്ച രാത്രിയാണ് അക്ബര്‍ പോലീസിന്റെ പിടിയിലാകുന്നത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലും നാര്‍ക്കോട്ടിക് കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച പുലര്‍ച്ചെ 2.15ഓടെ കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്നാണ് ശശികുമാറിനെ പോലീസ് പിടികൂടിയത്. പട്രോളിങ്ങിനിടെ സംശയംതോന്നിയതിനെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായ പൊതിയില്‍നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. താജുദ്ദീന് വില്‍പ്പന നടത്താനായി കൊണ്ടുവന്നതാണ് കഞ്ചാവ് എന്ന് അറിയിച്ചതിനെത്തുടര്‍ന്ന് തിരൂര്‍ റോഡിലെ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് സമീപത്തുനിന്ന് താജുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ദേശീയപാതയോരത്ത് കുറ്റിപ്പുറം ഹൈവെ ജങ്ഷനോട് ചേര്‍ന്ന് തട്ടുകട നടത്തുന്നയാളാണ് താജുദ്ദീന്‍. ഇവിടെവെച്ചാണ് ചില്ലറയായി കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. താജുദ്ദീന്റെ ഭാര്യയാണ് കഞ്ചാവ് വില്‍പ്പനയ്ക്ക് നേതൃത്വം നല്‍കിയിരുന്നതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം പോലീസിലെ രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വടകര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ചെയ്തു.

എസ്.ഐ പി.കെ. രാജ്‌മോഹന്‍, അഡീഷണല്‍ എസ്.ഐ കെ. സുബ്രഹ്മണ്യന്‍, സി.പി.ഒ ശ്രീലേഷ്, അനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

കോയമ്പത്തൂരില്‍നിന്ന് തിരൂരില്‍ വില്‍ക്കാന്‍ തീവണ്ടിമാര്‍ഗം കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായാണ് കോരങ്ങത്തുവെച്ച് സുഗതനെ(38) തിരൂര്‍ എസ്.ഐ പി. ജ്യോതീന്ദ്രകുമാറും സംഘവും അറസ്റ്റ്‌ചെയ്തത്.ഇയാള്‍ 10 വര്‍ഷമായി തൃശ്ശൂര്‍ ജില്ലയിലെ പനമ്പള്ളി കുണ്ടുകാടാണ് താമസം. മാഹിയില്‍നിന്ന് തീവണ്ടിയില്‍ വിദേശമദ്യം കൊണ്ടുവന്ന് വിറ്റിരുന്ന സുഗതന്‍ പിന്നീട് കഞ്ചാവ് വില്‍പ്പനയിലേക്ക് മാറുകയായിരുന്നു. കോയമ്പത്തൂരിലെ വൈരമണി എന്ന കഞ്ചാവ് കച്ചവടക്കാരനുമായി പരിചയപ്പെട്ടാണ് സുഗതന്‍ കഞ്ചാവ് കച്ചവടത്തില്‍ ഇറങ്ങിയത്. ഒരുകിലോ കഞ്ചാവ് 8000 രൂപയ്ക്ക് വൈരമണിയില്‍നിന്ന് വാങ്ങി മലപ്പുറം, പാലക്കാട് ജില്ലയില്‍ 20,000 രൂപയ്ക്കാണ് വില്‍പ്പന നടത്തിവരുന്നത്. തീവണ്ടിമാര്‍ഗം കോയമ്പത്തൂരില്‍നിന്ന് കുറ്റിപ്പുറത്ത് ഇറങ്ങി അവിടെ നിന്ന് ബസ്സില്‍ തിരൂരിലെത്തി കഞ്ചാവ് വില്‍പ്പന നടത്താനൊരുങ്ങുമ്പോഴാണ് സുഗതന്‍ പിടിയിലായത്. പ്രതിയെ പോലീസ് വടകര നാര്‍ക്കോട്ടിക് കേസുകള്‍ കൈകാര്യംചെയ്യുന്ന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Summary:Three men caught at Kuttippuram while handling Ganja


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!