HomeNewsElectionപോളിംഗ് ബൂത്തിൽ പ്രവേശിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പോളിംഗ് ബൂത്തിൽ പ്രവേശിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

qeue

പോളിംഗ് ബൂത്തിൽ പ്രവേശിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്താൻ വോട്ടർ പോളിംഗ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തും വരെ വോട്ടർ എല്ലാം ക്രമത്തിലാണോ ചെയ്യുന്നതെന്ന് പോളിംഗ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തും. ഒന്നാം പോളിംഗ് ഉദ്യോഗസ്ഥനാണ് വോട്ടറെ തിരിച്ചറിയുന്ന വോട്ടർ പട്ടിക കൈവശം വയ്ക്കുന്നത്. പോളിംഗ് ബൂത്തിലെത്തുന്ന സമ്മതിദായകൻ ആദ്യമെത്തുന്നത് ഒന്നാം പോളിംഗ് ഉദ്യോഗസ്ഥന്റെ മുന്നിലേക്കാണ്. ഇദ്ദേഹം വോട്ടറെ തിരിച്ചറിയുന്നതോടെ വോട്ടിംഗിന്റെ നടപടിക്രമങ്ങൾ ആരംഭിക്കും.
polling-qeue
രണ്ടാം പോളിംഗ് ഉദ്യോഗസ്ഥനാണ് സമ്മതിദായകന്റെ ഇടതുകൈയിലെ ചൂണ്ടാണി വിരലിൽ മഷി തേക്കുന്നത്. നഖത്തിനു മുകളിൽ നിന്നും താഴേക്കാണ് മഷിപുരട്ടേണ്ടത്. ഇദ്ദേഹം തന്നെയാണ് 17എ പട്ടിക പ്രകാരം സമ്മതിദായപ്പട്ടികയുടെ ഉത്തരവാദിത്തം വഹിക്കുന്നത്.
election-ink
മൂന്നാം പോളിംഗ് ഉദ്യോഗസ്ഥനാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ ചുമതല വഹിക്കുന്നത്. രണ്ടാം പോളിംഗ് ഉദ്യോഗസ്ഥനൊപ്പം തന്നെയാണ് ഇദ്ദേഹവുമിരിക്കുന്നത്. രണ്ടാം പോളിംഗ് ഉദ്യോഗസ്ഥൻ നൽകുന്ന വോട്ടർ സ്ലിപ്പിന്റെ അടിസ്ഥാനത്തിൽ സമ്മതിദായകരെ വോട്ടുചെയ്യിക്കുന്നത് ഇദ്ദേഹത്തിന്റെ ചുമതലയാണ്. കൂടാതെ മഷി കൈയിൽ പുരട്ടിയിട്ടുണ്ടോയെന്നും നിരീക്ഷിക്കും. മൂന്നാം പോളിംഗ് ഉദ്യോഗസ്ഥന്റെ മേശയിൽ സജ്ജീകരിച്ചിരിക്കുന്ന കൺട്രോൾ യൂണിറ്റിലെ ബാലറ്റ് ബട്ടണിൽ അമർത്തിയ ശേഷം വോട്ടർക്ക് വോട്ടുയന്ത്രം സജ്ജീകരിച്ചിരിക്കുന്ന കമ്പാർട്ട്‌മെന്റിലെത്തി വോട്ടു ചെയ്ത് വോട്ടിംഗ് പ്രക്രിയ പൂർത്തിയാക്കാം. അന്ധനോ അവശനോ ആയ ആളിന് സ്വന്തമായി വോട്ടുചെയ്യാൻ കഴിയില്ലായെന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് ബോദ്ധ്യപ്പെട്ടാൽ വോട്ടർ കൊണ്ടു വരുന്ന സഹായിയെ അനുവദിക്കും. ഇതിനായി സഹായിയുടെ ഡിക്ലറേഷൻ എഴുതി വാങ്ങും.
casting-vote
എങ്ങനെ വോട്ട് ചെയ്യാം
1. പോളിംഗ് ബൂത്തിൽ പ്രവേശിക്കുക
വോട്ട് ചെയ്യാനായി സജ്ജീകരിച്ച കമ്പാർട്ട്‌മെന്റിനുള്ളിൽ വോട്ടർ പ്രവേശിക്കുമ്പോൾ പ്രിസൈഡിംഗ് ഓഫീസർ ബാലറ്റ് യൂണിറ്റ് വോട്ട് ചെയ്യുന്നതിനായി സജ്ജമാക്കും.
2.വോട്ട് രേഖപ്പെടുത്തുക
ബാലറ്റ് യൂണിറ്റിൽ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാർത്ഥിയുടെ പേരിന് /ചിഹ്നത്തിന് നേരെയുള്ള നീല ബട്ടൺ അമർത്തുക.
3.ലൈറ്റ് ശ്രദ്ധിക്കുക
വോട്ട് ചെയ്ത സ്ഥാനാർത്ഥിയുടെ പേര്/ ചിഹ്നത്തിന് നേരെയുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കുന്നതായി കാണാം.
4.പ്രിന്റ് ശ്രദ്ധിക്കുക
ബാലറ്റ് യൂണിറ്റിന് സമീപം വച്ചിരിക്കുന്ന വി.വി പാറ്റ് മെഷീനിലെ പ്രിന്ററിൽ വോട്ട് ചെയ്ത സ്ഥാനാർത്ഥിയുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവ അച്ചടിച്ച സ്ലിപ്പ് കാണാനാവും. ഈ സ്ലിപ്പ് ഏഴ് സെക്കന്റ് നേരമേ കാണാനാവൂ. ശേഷം പ്രിന്ററിന്റെ ഡ്രോപ്പ് ബോക്‌സിലൂടെ തിരികെ നിക്ഷേപിക്കപ്പെടുകയും ഒരു ബീപ്പ് ശബ്ദം കേൾക്കുകയും ചെയ്യും. ബാലറ്റ് അച്ചടിച്ച സ്ലിപ്പ് കാണാതിരിക്കുകയും ബീപ്പ് ശബ്ദം കേൾക്കാതിരിക്കുകയും ചെയ്താൽ പ്രിസൈഡിംഗ് ഓഫീസറുമായി ബന്ധപ്പെടണം.
vote
പോളിംഗ് ബൂത്തിലേക്കുള്ള പ്രവേശനം ഇവർക്ക് മാത്രം
സമ്മതിദായകർ, പോളിംഗ് ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥി, സ്ഥാനാർത്ഥിയുടെ ഏജന്റ്, പോളിംഗ് ഏജന്റ്, തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് ജോലിയിൽ ഏർപ്പെട്ടിട്ടുള്ള ജീവനക്കാർ, കൈക്കുഞ്ഞ്, കാഴ്ചയില്ലാത്തതോ പരസഹായം ആവശ്യമുള്ളതോ ആയ സമ്മതിദായകരുടെ സഹായികൾ എന്നിവർക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിലേക്കുള്ള പ്രവേശനം


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!