HomeNewsAutomotiveയെസ്ഡിയിലേറി അവർ വന്നപ്പോൾ ഓർമകൾ ബൈക്കിലേറി പിന്നോട്ടോടി

യെസ്ഡിയിലേറി അവർ വന്നപ്പോൾ ഓർമകൾ ബൈക്കിലേറി പിന്നോട്ടോടി

jawa-day

യെസ്ഡിയിലേറി അവർ വന്നപ്പോൾ ഓർമകൾ ബൈക്കിലേറി പിന്നോട്ടോടി

മലപ്പുറം ∙ ‌ഒരുതലമുറയെ മുഴുവൻ കൊതിപ്പിച്ച് ചീറിപ്പാഞ്ഞ പഴയ താരങ്ങൾ വീണ്ടും നിരത്തിലിറങ്ങി. 1962 മുതൽ 1996 വരെയുള്ള കാലത്ത് ഇറങ്ങിയ ജാവാ യെസ്ഡി ബൈക്കുകളുമായി ടീം ഏറനാട്ടിലെ അംഗങ്ങളാണ് മലപ്പുറത്ത് ഒത്തുചേർന്നത്. രാജ്യാന്തര ജാവാ ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും പാലക്കാട് ജില്ലയിൽ നിന്നുമെത്തിയ യുവാക്കൾ 23 ജാവാ യെസ്ഡി ബൈക്കുകളുമായി മലപ്പുറത്തിന്റെ വീഥിയും ഹൃദയവും കീഴടക്കി. പഴയ ചെക്കോസ്ലോവാക്യൻ കമ്പനിയായ ജാവയാണ് ഇന്ത്യയിൽ യെസ്ഡി ബൈക്കുകൾ നിർമിച്ചു തുടങ്ങിയത്. 22 വർഷം മുൻപ് ഉൽപാദനം നിർത്തി.
jawa-day
ഇപ്പോഴും യെസ്ഡി ബൈക്ക് മോഹവില നൽകി സ്വന്തമാക്കാൻ ആളുകളുണ്ട്. 50 അംഗങ്ങളുള്ള ഗ്രൂപ്പാണ് ടീം ഏറനാട്. ജാവാ യെസ്ഡി ബൈക്കുകളും വിന്റേജ് വാഹനങ്ങളും സ്വന്തമായുള്ളവരാണ് അംഗങ്ങൾ. അംഗങ്ങൾക്ക് സുരക്ഷിത വാഹനം ഓടിക്കൽ അടക്കമുള്ള വിഷയങ്ങളിൽ ബോധവൽക്കരണം നൽകൽ, യെസ്ഡി ബൈക്കിൽ ഏറ്റവും കൂടുതൽ റെയ്ഡിനു പോയ അപ്പു, ലഡാക്കിലേക്ക് സാഹസിക യാത്ര നടത്തിയ ശ്രീരാഗ് എന്നിവരെ അനുമോദിക്കൽ എന്നിവയും നടന്നു. പ്രസിഡന്റ് സൽമാൻ മക്കരപ്പറമ്പ്, സെക്രട്ടറി സന്തോഷ്, വിദ്യ, ഇർഫാൻ, റാഷിദ് എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!