HomeNewsDevelopmentsകരാറുകാരൻ പിന്മാറുന്നു; കഞ്ഞിപ്പുര-മൂടാൽ ബൈപാസ്​ നിർമാണം നീളും

കരാറുകാരൻ പിന്മാറുന്നു; കഞ്ഞിപ്പുര-മൂടാൽ ബൈപാസ്​ നിർമാണം നീളും

kanjippura-bypass

കരാറുകാരൻ പിന്മാറുന്നു; കഞ്ഞിപ്പുര-മൂടാൽ ബൈപാസ്​ നിർമാണം നീളും

കുറ്റിപ്പുറം: കഞ്ഞിപ്പുര മൂടാൽ ബൈപാസിനായി ഭൂമിയേറ്റെടുക്കാൻ നൽകേണ്ട 23 കോടി രൂപ അനുവദിച്ചെങ്കിലും റോഡ് നിർമാണം നീളും. നിലവിലെ എസ്റ്റിമേറ്റനുസരിച്ച് നിർമാണം നഷ്ടമാണെന്ന് കാണിച്ച് കരാറുകാരൻ പിൻമാറുന്നതോടെ ഈ പാതയുടെ ശനിദശ തീരില്ലെന്നുറപ്പായി. ആറ് കിലോമീറ്ററിൽ 15 മീറ്റർ വീതിയിലാണ് റോഡ് നിർമാണം. ഇതിൽ പത്തര മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡി​െൻറ സംരക്ഷണഭിത്തി നിർമാണം നിലവിലെ എസ്റ്റിമേറ്റിലില്ലെന്നാണ് വിവരം.
kanjippura-bypass
ഇത് ഉൾപ്പെടുത്തുന്നതോടെ കോടികൾ വീണ്ടും നീക്കിവെക്കേണ്ടി വരുന്നതോടെ നിർമാണം അവതാളത്തിലാകും. വർഷങ്ങൾക്ക് മുമ്പ് നൽകിയ കരാർ തുകക്ക് നിർമാണം നടത്താനാകില്ലെന്നാണ് കരാറുകാര​െൻറ നിലപാട്. ഓരോ വർഷവും നിശ്ചിത ശതമാനം തുക വർധന നൽകിയാൽ തന്നെ റോഡ് നിർമാണം കീറാമുട്ടിയാകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!