വളാഞ്ചേരി നഗരസഭയുടെ നവീകരിച്ച കമ്മ്യൂണിറ്റി ഹാൾ തുറന്നു കൊടുത്തു
വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline
വളാഞ്ചേരി നഗരസഭയുടെ നവീകരിച്ച കമ്മ്യൂണിറ്റി ഹാൾ നഗരസഭ ചെയർപേഴ്സൺ എം. ഷാഹിന ടീച്ചറുടെ അദ്ധ്യക്ഷതയിൽ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ 2017-18 സാമ്പത്തിക വർഷത്തെ പ്രോജക്റ്റായി 12 ലക്ഷത്തോളം രൂപ വകയിരുത്തിയാണ് കമ്മ്യൂണിറ്റി ഹാൾ പുനരുദ്ധാരണവും അവശ്യ ഫർണിച്ചറുകളും ഒരുക്കിയിട്ടുള്ളത്.
നഗരസഭ പരിധിയിൽ വരുന്ന എല്ലാ പ്രോഗ്രാമുകളും നടത്താൻ സജ്ജമാക്കിയിട്ടാണ് നഗരസഭ കമ്മ്യൂണിറ്റി ഹാൾ തുറന്നുകൊടുത്തത്. വരും ദിനങ്ങളിൽ നഗരസഭയുടെ വരുമാനത്തിൽ നല്ല ഒരു തുക വിഭാവനം ചെയ്യുന്നതിനും നഗരസഭ കമ്മ്യൂണിറ്റി ഹാളിന് സാധിക്കും. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ. വി. ഉണ്ണികൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി. അബ്ദുന്നാസർ, സി. രാമകൃഷ്ണൻ, സി. കെ. റുഫീന, കെ. ഫാത്തിമ്മക്കുട്ടി, സി. ഷഫീന, കൗൺസിലർമാരായ ടി. പി. അബ്ദുൽ ഗഫൂർ, എം. മുസ്തഫ, ഷിഹാബുദീൻ, നൗഫൽ പാലാറ, രഘുനാഥൻ, അഷ്‌റഫ് അമ്പലത്തിങ്ങൽ, പറശേരി അസൈനാർ,പി. ഭക്തവത്സലൻ, വി. പി. അബ്ദുറഹ്മാൻ, ടി. എം. പത്മകുമാർ എന്നിവർ പങ്കെടുത്തു.