HomeNewsGeneralആധാറും റേഷൻകാർഡും ബന്ധിപ്പിക്കാനുള്ള സമയം ഒക്ടോബർ 31 വരെ നീട്ടി

ആധാറും റേഷൻകാർഡും ബന്ധിപ്പിക്കാനുള്ള സമയം ഒക്ടോബർ 31 വരെ നീട്ടി

ration-card

ആധാറും റേഷൻകാർഡും ബന്ധിപ്പിക്കാനുള്ള സമയം ഒക്ടോബർ 31 വരെ നീട്ടി

തിരുവനന്തപുരം: ആധാറും റേഷൻകാർഡും ബന്ധിപ്പിക്കാനുള്ള സമയം ഒക്ടോബർ 31 വരെ നീട്ടി. സംസ്ഥാനത്ത് 35 ലക്ഷം പേർ ഇനിയും റേഷൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാനുണ്ട്. സെപ്‌തംബർ 30 വരെയാണ് ആധാർ ബന്ധിപ്പിക്കാൻ കേന്ദ്രം അനുവദിച്ചിരുന്ന സമയം. പുതിയ റേഷൻ കാർഡ് വാങ്ങിയപ്പോൾ ആധാർ നമ്പർ നൽകിയവർക്ക് ഇത് ബാധകമല്ല.
ration-card
ആധാറുമായി ബന്ധിപ്പിക്കാൻ റേഷൻകടകൾ, അക്ഷയകേന്ദ്രങ്ങൾ, താലൂക്ക് സപ്ലൈ ഓഫീസുകൾ എന്നിവിടങ്ങളിൽ തിങ്കളാഴ്‌ച വൻതിരക്കായിരുന്നു. ഇതേത്തുടർന്ന് സെർവർ തകരാറിലായി. ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ റേഷൻ മുടങ്ങുമെന്ന തെറ്റായ സന്ദേശങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാൽ റേഷൻ മുടങ്ങില്ലെന്ന് സിവിൽ സപ്ളൈസ് വ്യക്തമാക്കി.
Ads
റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ നാല് വഴികൾ
1. സിറ്റിസൺ ലോഗിൻ മുഖേന ഓൺലൈനായി ആധാ‍ർ റേഷൻകാർഡുമായി ബന്ധിപ്പിക്കാം. https://civilsupplieskerala.gov.in
2. അക്ഷയ സെന്ററുകൾ മുഖേന ആധാർ ബന്ധിപ്പിക്കാം. ആധാറിന്റെ പകർപ്പും റേഷൻകാർഡും നൽകിയാൽ മതി
3. ആധാറിന്റെ പകർപ്പും റേഷൻകാർഡും നൽകിയാൽ തലൂക്ക് സപ്ളൈ ഓഫീസുകൾ മുഖേന ബന്ധിപ്പിക്കാം
4 ആധാറിന്റെ പകർപ്പും കാർഡുമായെത്തിയാൽ റേഷൻ കടകളിലെ ഇ – പോസ് മെഷീനുകളിലൂടെ ബന്ധിപ്പിക്കാം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!