HomeNewsGeneralപമ്പിങ് കിണറുകളില്‍ വെള്ളമെത്തിക്കാന്‍ ഭാരതപ്പുഴയില്‍ തടയണ നിര്‍മാണം തുടങ്ങി

പമ്പിങ് കിണറുകളില്‍ വെള്ളമെത്തിക്കാന്‍ ഭാരതപ്പുഴയില്‍ തടയണ നിര്‍മാണം തുടങ്ങി

പമ്പിങ് കിണറുകളില്‍ വെള്ളമെത്തിക്കാന്‍ ഭാരതപ്പുഴയില്‍ തടയണ നിര്‍മാണം തുടങ്ങി

കുടിവെള്ളവിതരണം സുഗമമാക്കുന്നതിന് ജല അതോറിറ്റി നടപടികള്‍ ആരംഭിച്ചു. ഭാരതപ്പുഴയില്‍ താത്കാലിക തടയണകള്‍ നിര്‍മിച്ച് പമ്പിങ് കിണറുകളില്‍ വെള്ളമെത്തിക്കുന്നതിനുള്ള നടപടികളാണ് അധികൃതര്‍ തുടങ്ങിയിട്ടുള്ളത്.
ഭാരതപ്പുഴയോരത്തെ തൃക്കണാപുരം പമ്പ്ഹൗസില്‍നിന്നാണ് ഡാനിഡ പദ്ധതി പ്രകാരം എടപ്പാള്‍, വട്ടംകുളം,ആലങ്കോട്, നന്നംമുക്ക്, തവനൂര്‍, കാലടി പഞ്ചായത്തുകളിലേയ്ക്ക് വെള്ളമെത്തിക്കുന്നത്.
എന്നാല്‍, ഭാരതപ്പുഴ നീര്‍ച്ചാലായി മാറിയതോടെ പമ്പിങ് നടത്തുന്ന കിണറുകളില്‍ ആവശ്യത്തിന് വെള്ളമില്ലാതായത് പമ്പിങിന് തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് താത്ക്കാലിക തടയണകള്‍ നിര്‍മിച്ച് കിണറുകളുടെ സമീപത്തുകൂടി വെള്ളം ഒഴുക്കിവിടുന്നത്.
മൂന്ന് ബണ്ടുകളാണ് നിര്‍മിക്കുന്നത്. പ്ലാസ്റ്റിക് ചാക്കുകളില്‍ മണല്‍നിറച്ച് അട്ടിയിട്ടാണ് തടയണ നിര്‍മിക്കുന്നത്. ഒരുമാസം മുമ്പുവരെ പുഴയില്‍ യഥേഷ്ടം വെള്ളമുണ്ടായിരുന്നെങ്കിലും ചമ്രവട്ടം റഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറന്നിട്ടതോടെ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ ഷട്ടറുകള്‍ ഇടയ്ക്ക് തുറക്കുന്നതിനാലാണ് ഇപ്പോള്‍ കുറ്റിപ്പുറം ഭാഗത്ത് ഭാരതപ്പുഴയില്‍ നീരൊഴുക്ക് അല്‍പ്പം കൂടിയിട്ടുള്ളത്. വൈദ്യുതിയുടെ ഒളിച്ചുകളിയും വോള്‍ട്ടേജിലെ ഏറ്റക്കുറച്ചിലും പമ്പിങിന് തിരിച്ചടിയാകുന്നുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!