HomeNewsAgricultureപാചകപ്പുരയിലേക്കുള്ള പച്ചക്കറി വിളവെടുത്ത് വെണ്ടല്ലൂർ വി.പി.എ.യു.പി സ്ക്കൂൾ വിദ്യാർത്ഥികൾ

പാചകപ്പുരയിലേക്കുള്ള പച്ചക്കറി വിളവെടുത്ത് വെണ്ടല്ലൂർ വി.പി.എ.യു.പി സ്ക്കൂൾ വിദ്യാർത്ഥികൾ

vpaup-school

പാചകപ്പുരയിലേക്കുള്ള പച്ചക്കറി വിളവെടുത്ത് വെണ്ടല്ലൂർ വി.പി.എ.യു.പി സ്ക്കൂൾ വിദ്യാർത്ഥികൾ

ഇരിമ്പിളിയം: സ്കൂൾ പാചകത്തിലേക്ക് പച്ചക്കറി വിളവെടുത്ത് സ്ക്കൂൾ വിദ്യാർത്ഥികൾ. ഇരിമ്പിളിയം പഞ്ചായത്തിലെ വെണ്ടല്ലൂർ വി.പി.എ യു.പി സ്കൂൾ വിദ്യാർത്ഥികളാണ് സ്കൂൾ പച്ചക്കറി തോട്ടത്തിലെ വിളവെടുത്ത് സ്കൂൾ പാചകത്തിന് ഉപയോഗപ്പെടുത്തി മാതൃകയാക്കിയത്. വിഷ രഹിത പച്ചക്കറിത്തോട്ടം എന്ന പാo ഭാഗത്തെ പ്രാവർത്തികമാക്കുക എന്നതിന്റെ ഭാഗമായാണ് മത്തൻ, ചിരങ്ങ, വെണ്ട, പയർ, ചീര, വഴുതനയുൾപ്പെടെയുള്ള നിരവധി പച്ചക്കറിയുൽപ്പന്നങ്ങൾ ജൈവവളപ്രയോഗത്തിലൂടെ വിളയിച്ചെടുത്തത്. മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർത്ഥികളുടേയും അറബി ക്ലബ്ബ് വിദ്യാർത്ഥികളുടെ സംയുക്ത പ്രവർത്തനങ്ങളുടെ ഭാഗമായി വിളയിച്ചെടുത്ത പച്ചക്കറി ഉൽപന്നങ്ങൾ വിദ്യാർത്ഥികൾ സ്കൂളിലെ പാചകപുരയിലേക്കാണ് ഉപയോഗിച്ചത്.
vpaup-school
പ്ലാസ്റ്റിക്ക് വിമുക്ത സമൂഹ ബോധവിക്കരണ ക്യാമ്പയിൻ, കേരളത്തിലെ പ്രളയദുരിത സമയത്ത് ഭക്ഷണപദാർത്ഥങ്ങളും വസ്ത്രങ്ങ ളുമടക്കമുള്ള നിരവധി ദുരിതാശ്വാസവസ്തുക്കളുമായി പാലക്കാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിച്ചു കൊടുത്തുമെല്ലാം ഈ സ്കൂളിലെ ക്ലബ്ബ് വിദ്യാർത്ഥികൾ ഇതിന് മുമ്പും പല മാതൃകാ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. വിദ്യാർത്ഥികളായ സന ഐ.ടി, ഋത്യ കെ., ദിൽ റൂബk, ഷിഫ് നK, ഷംന ഫബിൻ K, ഹുസ്ന ബീഗം P, സ്വാലിഹ.PP, റിൻഷ kP, ഹന്ന T, മുർഷിദ ഷറിൻ U, ഹാദിയ K, യൂനുസ് ok, ഷബീബ് k, ബാസിത്ത് K, അൻഷിഫ് MK, നഹൽ MI സിനാൻ M ഉൾപ്പെടെയുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരായ ബാവ മാഷ്, ഗിരീഷ് എന്നിവരാണ് പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!