HomeNewsBusinessട്രോളിങ് നിരോധം; മത്തിയും ചെറിയ മീനല്ല

ട്രോളിങ് നിരോധം; മത്തിയും ചെറിയ മീനല്ല

sardine

ട്രോളിങ് നിരോധം; മത്തിയും ചെറിയ മീനല്ല

പെരിന്തൽമണ്ണ: സാധാരണക്കാരന്റെ ഇഷ്ട വിഭവങ്ങളായ മത്തി പൊരിച്ചതും കറിവച്ചതുമെല്ലാം തീന്‍ മേശയിലെത്തണമെങ്കില്‍ ഇനി വലിയ വില കൊടുക്കേണ്ടിവരും. അടുത്ത നാള്‍വരെ 150 രൂപയില്‍ താഴെയായിരുന്ന മത്തിക്ക‌് വ്യാഴ‌ാഴ‌്ച മാര്‍ക്കറ്റില്‍ കിലോക്ക‌് 240 മുതല്‍ 260 വരെയാണ‌് വില. ബുധനാഴ‌്ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 260 രൂപക്കാണ‌് വിറ്റത‌്. മത്തിക്ക‌ു മാത്രമല്ല, സാധാരണക്കാരുടെ ഇഷ്ട മത്സ്യമായ അയലക്കും 250 മുതല്‍ 300 രൂപവരെ നല്‍കണം. ട്രോളിങ‌് നിരോധവും പ്രതികൂല കാലാവസ്ഥയില്‍ മത്സ്യ ബന്ധനത്തിലേര്‍പ്പെടാന്‍ വിലക്കുള്ളതുമാണ‌് വില റെക്കോഡിലെത്താന്‍ കാരണമെന്ന‌് വ്യാപാരികള്‍ പറയുന്നു. തമിഴ‌്നാട്ടിലെ കൂടലൂരില്‍ നിന്നാണ‌് കേരളത്തിലേക്കുളള മത്തി എത്തുന്നത‌്. ശീതീകരിച്ച ഒമാന്‍ മത്തി കിലോക്ക‌് 200 രൂപക്ക‌് വില്‍പ്പന നടത്തുന്നുണ്ടെങ്കിലും നാടന്‍ മത്തിക്കാണ‌് ആവശ്യക്കാര്‍ ഏറെ.
sardine
തമിഴ‌്നാട്ടിലെ ട്രോളിങ് നിരോധം അവസാനിച്ച‌് കടല്‍ത്തീരം ശാന്തമായാല്‍ മത്തി വില കുറയും. ട്രോളിങ് നിരോധ കാലത്തും മലബാര്‍ ഭാഗങ്ങളിലേക്ക‌് ആവശ്യമുള്ള മത്തി ഉള്‍നാടന്‍ മത്സ്യബന്ധനത്തിലൂടെ സുലഭമായി ലഭിക്കാറുണ്ട‌്. മുനമ്പം, താനൂര്‍, പരപ്പനങ്ങാടി, പൊന്നാനി, കോഴിക്കോട‌് പുതിയാപ്പ, ചാലിയം, തലശേരി, ആയിക്കര, കാസര്‍കോട‌് എന്നിവിടങ്ങളില്‍ നിന്നാണ‌് ഇവയില്‍ ഏറെയും എത്തുന്നത‌്. മത്തി വില വര്‍ധിച്ചത‌് മുന്നില്‍ കണ്ട‌് വളര്‍ത്തു മത്സ്യങ്ങള്‍ വ്യാപകമായി മാര്‍ക്കറ്റുകളിലെത്തിയിട്ടുണ്ട‌്. വിലക്കയറ്റം മുതലെടുത്ത‌് ബ്രോയിലര്‍ കോഴി വിപണി വന്‍ ലാഭം കൊയ്യുകയാണ‌്. മലപ്പുറത്തെ മാര്‍ക്കറ്റുകളില്‍ കോഴിയിറച്ചി വില 190 ആണ‌്.
Summary: Sardine prces shoots up in kerala


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!