HomeNewsGeneralവളാഞ്ചേരി നഗരസഭയിലെ പൊതുകുളങ്ങളിൽ മത്സ്യകൃഷി നടത്തുന്ന പദ്ധതി തുടങ്ങി

വളാഞ്ചേരി നഗരസഭയിലെ പൊതുകുളങ്ങളിൽ മത്സ്യകൃഷി നടത്തുന്ന പദ്ധതി തുടങ്ങി

fish-valanchery-ponds

വളാഞ്ചേരി നഗരസഭയിലെ പൊതുകുളങ്ങളിൽ മത്സ്യകൃഷി നടത്തുന്ന പദ്ധതി തുടങ്ങി

വളാഞ്ചേരി : നഗരസഭയിലെ പൊതുകുളങ്ങളിൽ മത്സ്യകൃഷി നടത്തുന്ന പദ്ധതി തുടങ്ങി. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. കൗൺസിലർമാരായ സി.എം. റിയാസ്, ഇ.പി. അച്യുതൻ, ഷാഹിന റസാക്ക്, തസ്‌ലീമ നദീർ, ജബ്ബാർ ഗുരുക്കൾ, റസാക്ക്, മൊയ്തീൻകുന്നത്ത്, മുഹമ്മദ് കാശാംകുന്ന്, മുഹമ്മദ് കുണ്ടനിയിൽ തുടങ്ങിയവർ സംബന്ധിച്ചു.
fish-valanchery-ponds
ആദ്യഘട്ടത്തിൽ പാറാണക്കുളം, തൈക്കാട് കുളം, വലിയകുളം, താഴങ്ങാടി അമ്പലക്കുളം, കാട്ടിപ്പരുത്തി കറ്റട്ടിക്കുളം എന്നീ പൊതുകുളങ്ങളിലാണ് മത്സ്യകൃഷി തുടങ്ങുന്നത്. സംസ്ഥാന ഫിഷറീസ് വകുപ്പും നഗരസഭയും ചേർന്നാണ് 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി കൃഷി ആരംഭിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!