HomeNewsTrafficഅഴിയാക്കുരുക്കായി വളാഞ്ചേരി; ഗതാഗതപരിഷകരണ നിർദേശങ്ങളുമായി നാട്ടുകാർ

അഴിയാക്കുരുക്കായി വളാഞ്ചേരി; ഗതാഗതപരിഷകരണ നിർദേശങ്ങളുമായി നാട്ടുകാർ

valanchery-traffic

അഴിയാക്കുരുക്കായി വളാഞ്ചേരി; ഗതാഗതപരിഷകരണ നിർദേശങ്ങളുമായി നാട്ടുകാർ

വളാഞ്ചേരി∙ അഴിച്ചിട്ടും മുറുകുന്ന വളാഞ്ചേരിയിലെ വഴിക്കുരുക്ക് ഒഴിവാക്കാനുള്ള നടപടികൾ ഇനിയും നടപ്പായില്ല. കഴിഞ്ഞ ദിവസം നഗരസഭാഹാളിൽ നഗരസഭാധ്യക്ഷയുടെ സാന്നിധ്യത്തിൽ സംഘടനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ബസ് ഉടമസ്ഥസംഘവും യോഗം ചേർന്നു ധാരണയായ ഗതാഗതപരിഷ്കാരവും എങ്ങുമെത്താത്ത നിലയിലാണ്. ട്രാഫിക് സംവിധാനം പരിഷ്കരിക്കാൻ ട്രാഫിക് അഡ്വൈസറി ബോർഡ് ചേർന്ന് അവലോകനയോഗം കൂടണമെന്ന പൊതുവെയുള്ള ആവശ്യം നടപ്പാകാത്തതും പ്രശ്നകാരണമാണ്.
valanchery-traffic
തീരുമാനമനുസരിച്ച് സെൻട്രൽ കവല മുതൽ ബസ്‍ സ്റ്റാൻഡ് കവാടം വരെയുള്ള ഭാഗത്ത് ഓട്ടോറിക്ഷകൾ നിർത്തുന്നത് മാറ്റാൻ എത്തിയ പൊലീസിനു കഴിഞ്ഞ ദിവസം കയ്പേറിയ അനുഭവമാണുണ്ടായത്. പെരുന്നാൾ ദിനത്തിൽ നടന്ന ഓട്ടോക്കാരുടെ സൂചനാ പണിമുടക്ക് ജനങ്ങൾക്ക് ഏറെ ദുരിതവുമുണ്ടാക്കി. എല്ലാ വിഭാഗം പ്രതിനിധികളെയും വിളിച്ചുകൂട്ടി വിപുലമായ യോഗം ചേർന്ന് ഗതാഗതപരിഷ്കരണം നടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് വളാഞ്ചേരിക്കാർ ഉന്നയിക്കുന്നത്.
autorickshaw
ആവശ്യങ്ങൾ
∙ കുറ്റിപ്പുറം, പെരിന്തൽമണ്ണ, കൊപ്പം റോഡുകളിൽ ഇടയ്ക്കിടെ നിർത്തി യാത്രക്കാരെ കയറ്റിയിറക്കുന്ന ബസുകളുടെ നടപടി ഒഴിവാക്കണം.
∙ സെൻട്രൽ കവല മുതൽ നഗരസഭാ ഓഫിസ് പരിസരം വരെയുള്ള ദേശീയപാതയോരത്തെ അനധികൃത വാഹന പാർക്കിങ്ങിന് തടയിടണം.
∙ പെരിന്തൽമണ്ണ റോഡിൽ തിരക്കേറിയ സമയങ്ങളിൽ ലോറികളിൽനിന്നുള്ള കയറ്റിറക്ക് അവസാനിപ്പിക്കണം.
∙ ബസ്‍ സ്റ്റാൻഡിനകത്തേക്കുള്ള കുപ്പിക്കഴുത്ത് റോഡ് നവീകരിക്കണം.
∙ നഗരസഭ ഓഫിസ് സമീപത്തുനിന്ന് പെരിന്തൽമണ്ണ റോഡിൽ അവസാനിക്കുന്ന വൈക്കത്തൂർ ക്ഷേത്രം ബൈപാസ് റോഡ് ചെറിയ വാഹനങ്ങൾക്ക് സഞ്ചരിക്കാനാകുംവിധം പ്രയോജനപ്പെടുത്തണം.
∙ മീമ്പാറ–വൈക്കത്തൂർ, മൂച്ചിക്കൽ–കരിങ്കല്ലത്താണി ബൈപാസ് റോഡുകൾ പരമാവധി ഉപയോഗപ്പെടുത്തണം.
∙ ഓട്ടോറിക്ഷകൾക്ക് സൗകര്യപ്രദമായ രീതിയിൽ പാർക്കിങ് സൗകര്യം ഏർപ്പെടുത്തണം. അര നൂറ്റാണ്ടിന്റെ പഴക്കമുള്ള വളാഞ്ചേരി ടാക്സി സ്റ്റാൻഡ് ആവശ്യം പരിഹരിക്കണം.
∙ ദീർഘദൂര ബസുകൾ നിർത്തുന്ന കോഴിക്കോട് റോഡിലെ എസ്ബിഐ സ്റ്റോപ്പിൽ ദേശീയപാതയുടെ ഇരുവശങ്ങളിലും ബസ്ബേകൾ നിർമിക്കണം.
∙ നഗരത്തിനകത്ത് തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ പൊലീസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണം.
∙ നടപ്പാതകൾക്കു വീതിയില്ല. ചിലയിടങ്ങളിൽ മേൽമൂടി തകർന്നിട്ടുമുണ്ട്.
∙ നഗരത്തിന്റെ ചില ഭാഗങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ റോഡിലേക്ക് ഇറക്കി കച്ചവടം നടത്തുന്നതു നിർത്തലാക്കണം.
∙ ബസ്‍ സ്റ്റാൻഡിൽനിന്നു വാഹനങ്ങൾ പുറത്തിറങ്ങുന്ന ഭാഗത്ത് സ്ഥിരമായി വാഹനക്കുരുക്ക്. അതു പരിഹരിക്കാൻ ട്രാഫിക് വാർഡന്റെ സേവനം ഉപയോഗപ്പെടുത്തുക.
∙ പെരിന്തൽമണ്ണ റോഡിൽ വീതിക്കുറവും പ്രശ്നം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!