HomeNewsBusinessഫോനി മുന്നറിയിപ്പ്; മത്തിക്കും അയലക്കും തീവില

ഫോനി മുന്നറിയിപ്പ്; മത്തിക്കും അയലക്കും തീവില

valanchery-fish

ഫോനി മുന്നറിയിപ്പ്; മത്തിക്കും അയലക്കും തീവില

ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് വന്നപ്പോൾ തന്നെ വിപണിയിൽ മത്സ്യത്തിന് തീ വില. ഒരു കിലോ അയലയ്ക്ക് ഞായറാഴ്ച 260 രൂപയായി വില. മത്തിയ്ക്ക് 200 രൂപയും ചൂരയ്ക്ക് 240 രൂപയും അയക്കൂറയുടേത് 1000രൂപയിലുമെത്തി. കണവ, ആവോലിമുള്ളൻ പോലെയുള്ള ചെറുമീനുകൾക്ക് 160 രൂപയാണ് വില.
sardine
ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളതിനാൽ മത്സ്യബന്ധനത്തിനായി കടലിലേക്ക് ബോട്ടുകൾ പോകുന്നില്ല. മത്സ്യലഭ്യത കുറഞ്ഞതാണ് വിപണിയിൽ വിലകൂടാനുള്ള കാരണമെന്ന് കച്ചവടക്കാർ പറയുന്നു. ചെറുവള്ളങ്ങളിൽ പോയി പിടിക്കുന്ന മത്സ്യം മാത്രമെ ലഭിക്കുന്നുള്ളു. മത്സ്യം വാങ്ങാൻ ആവശ്യക്കാർ ഏറെയാണെങ്കിലും ലഭ്യത കുറഞ്ഞത് വിൽപനക്കാർക്ക് തിരിച്ചടിയായി.
കോഴി വില ഉയർന്നതോടെ മത്സ്യത്തിന് ആവശ്യക്കാർ ഏറിയിരുന്നു. നല്ല വിൽപന നടന്നുകൊണ്ടിരുന്ന സമയത്താണ് ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് വന്നതും ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോകാൻ കഴിയാതെ വന്നതുമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. വേനൽ ചുട്ടുപൊള്ളുന്നതോടെ അവശ്യ സാധനങ്ങൾക്കും തീവിലയാണ്. ഈ സാഹചര്യത്തിലാണ് മത്സ്യത്തെ തൊട്ടാലും പൊള്ളും എന്ന അവസ്ഥയിലെത്തിയിരിക്കുന്നത്.
cyclone-fani
ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്തതോടെ തീരപ്രദേശവും വറുതിയിലാണ്. കേരളത്തിൽ ഇനി മൂന്നുദിവസം കനത്തമഴയും കാറ്റും ഉണ്ടാകാമെന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!