വട്ടപ്പാറ വളവിലെ റോഡിലെ കുഴികളടയ്ക്കുന്ന പണികൾ ആരംഭിച്ചു
വളാഞ്ചേരി: ദേ. പാ 66 ലെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറ വളവിൽ രൂപപ്പെട്ട വലിയ ഗർത്തങ്ങൾ യാത്രക്കാർക്ക് ഇരട്ടി ദുരിതമായി മാറിയിരുന്നു. കുഴികളിൽ വീണ് ഇരുചക്ര യാത്രക്കാർ അപകടത്തിൽ പെടുന്ന സംഭവം ആവർത്തിച്ചിരുന്നു. മാസങ്ങൾക്ക് മുൻപ് കുഴികളsച്ചിരുന്നെങ്കിലും അവ കണ്ണിൽ പൊടിയിടുന്ന പ്രവൃത്തികളായിരുന്നു.
ദിവസങ്ങൾക്കുള്ളിൽ വലിയ ഗർത്തങ്ങൾ വീണ്ടും രൂപപ്പെടുകയും വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാവുകയും ചെയ്തതോടെ ഗതികെട്ട് നാട്ടുകാർ ഗർത്തങ്ങളിൽ മണ്ണിട്ട് നികത്തിയിരുന്നു.