HomeNewsGood Samaritanവളാഞ്ചേരിയിൽ വഴിയരികിൽ വാഹനമിടിച്ച് വീണ ആളെ അശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു

വളാഞ്ചേരിയിൽ വഴിയരികിൽ വാഹനമിടിച്ച് വീണ ആളെ അശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു

mani

വളാഞ്ചേരിയിൽ വഴിയരികിൽ വാഹനമിടിച്ച് വീണ ആളെ അശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു

വളാഞ്ചേരി: റോഡുകളിൽ സംഭവിക്കുന്ന അപകടമരണങ്ങളിൽ ഒരു പങ്ക് സംഭവിക്കുന്നത് അശുപത്രികളിൽ വൈകി എത്തിക്കുന്നത് മൂലമാണ്. പല കേസുകളിലും മരണം സംഭവിച്ചതിന് ശേഷം അല്പം മുമ്പ് എത്തിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞേനെ എന്ന് അശുപത്രി വൃത്തങ്ങൾ പറയാറുണ്ട്. അത്തരത്തിലൊരു സമയോജിത് ഇടപെടലിന്റെ കഥയാണ് മാധ്യമ പ്രവർത്തകനും മുസ്ലിം ലീഗ് നേതാവുമായ സലാം വളാഞ്ചേരി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. രാത്രികാലങ്ങളിൽ വളാഞ്ചേരിയിൽ സർവീസ് നടത്തുന്ന ഓട്ടോക്കാരെ കുറ്റം പറയുമ്പോഴും അവർക്കിടയിൽ നല്ല മനസ്സിനും ഉടമകളുടെണ്ടെന്ന് നമുക്ക് മനസ്സിലാക്കിത്തരുന്ന ഒരു കുറിപ്പ്.
വളാഞ്ചേരിയിൽ രാത്രികാലങ്ങളിൽ സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവറായ വട്ടപ്പാറ സ്വദേശി മണികണ്ഠനെ കുറിച്ചാണ് സലാം പറയുന്നത്.
കുറിപ്പ് വായിക്കാം:
auto
മണി കണ്ഠന് നന്മകൾ നേരുന്നു….
രാത്രി 12 മണിയോടടുത്ത നേരം. ദേഹമാകെ ചോരയിൽ കുളിച്ച്‌ ഒരാൾ വേച്ചു വേച്ച്‌ നടന്നുവരുന്നു. തലയിൽ ആഴത്തിലുള്ള മുറിവ്‌. രക്തം വാർന്നൊഴുകുന്നുണ്ട്‌. വാഹനം ഇടിച്ചിട്ട്‌ പോയതാണെന്നാണ്‌ ഇയാൾ ആദ്യം പറഞ്ഞത്‌. നല്ല മദ്യ ലഹരിയിലാണ്. മദ്യത്തിന്റെ ശക്തി കൊണ്ട്‌ തന്നെയാവണം അയാൾ ഇപ്പോഴും ഇങ്ങനെ എഴുന്നേറ്റ്‌ നിൽക്കുന്നത്‌. തമിഴനാണ്‌.
എന്താണ്‌ സംഭവിച്ചത്‌ എന്ന് അന്വേഷിക്കുന്നതിനേക്കാൾ പ്രധാനം ഇയാളെ ആശുപത്രിയിൽ എത്തിക്കുകയാണ്‌. പലപല വാഹനങ്ങൾക്കും കൈകാണിച്ചു. ആരും പക്ഷെ വണ്ടി നിർത്തുന്നില്ല. റോട്ടിലേക്ക്‌ ഇറങ്ങി നിന്ന് ഒരു ഓട്ടോ റിക്ഷയെ പിടിച്ചു നിർത്തി.
“ആശുപത്രിയിലേക്ക്‌ പോകണം” എന്ന് പറഞ്ഞു. ചോരയിൽ കുളിച്ച ആളെ കണ്ടപ്പോൾ ഓട്ടോക്കാരന്റെ മട്ടു മാറി. “ഈ ചോര മുഴുവൻ എന്റെ വണ്ടിയിലാവും, എനിക്ക്‌ പറ്റില്ല” എന്ന് പറയലും വണ്ടിയെടുത്ത്‌ പോക്കും ഒരുമിച്ചായിരുന്നു. പിന്നേം ഏതാനും സമയം വണ്ടി കിട്ടാനുള്ള വെപ്രാളം.
മറ്റൊരു ഓട്ടോക്കാരൻ കൈ കാണിക്കാതെ തന്നെ നിർത്തി. വിഷയം ആരാഞ്ഞു. “ആരാണ്‌ ഒപ്പം പോരുന്നത്‌” എന്നേ ചോദിച്ചുള്ളൂ. പരാതി പറയാതെ, ഒട്ടും വൈക്ലബ്യം കാണിക്കാതെ, വച്ചു നീട്ടിയ ഓട്ടോക്കൂലി നോക്കുക പോലും ചെയ്യാതെ ആശുപത്രിയിലേക്ക്‌. പരിക്കുപറ്റിയ ആളെ ആശുപത്രിയിലെത്തിച്ച്‌, സുരക്ഷിതമാക്കിയതിന്‌ ശേഷമാണ്‌ ആ സഹോദരൻ അവിടുന്ന് മടങ്ങിയത്‌. പിന്നീട് അറിഞ്ഞു: ഒരു 20 മിനുറ്റ് കൂടി വൈകിയിരുന്നുവെങ്കിൽ അയാളുടെ ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്നു എന്നാണത്രെ ഡോക്ടർ പറഞ്ഞത്.
ad
രണ്ടു ദിവസം മുമ്പത്തെ പാതിരാത്രിയിൽ നടന്ന ഈ സംഭവത്തിന്‌ ശേഷം ആ ഓട്ടോക്കാരൻ ഇന്ന് വീണ്ടും വന്നു; ആരെന്നറിയാത്ത ആ തമിഴന്റെ വിവരമന്വേഷിച്ച്‌.
മണികണ്ഠൻ എന്നാണ്‌ ആ ഓട്ടോ തൊഴിലാളിയുടെ പേര്‌. വട്ടപ്പാറയിലാണ്‌ (വളാഞ്ചേരി) താമസം.
വളാഞ്ചേരിയിലെ ഓട്ടോ തൊഴിലാളികളിൽ മണികണ്ഠനെപ്പോപുള്ള ഒട്ടേറെ നല്ല മനുഷ്യരുണ്ട്‌. ആദ്യത്തെ ഓട്ടോക്കാരനെപ്പോലുള്ള ചുരുക്കം ചില നീച ജന്മങ്ങളുമുണ്ട്‌. അത്തരക്കാരെ നമുക്ക് അവഗണിച്ചേക്കുക!
മണികണ്ഠന്‌ സലാം.
നന്മയുള്ള നിന്നിൽ ദൈവത്തിന്റെ കാവലുണ്ടാവട്ടേ എന്ന് പ്രാർത്ഥിക്കുന്നു.

No Comments

Leave A Comment