HomeNewsCrimeയാത്രക്കാരെ മര്‍ദിച്ച സംഭവം: കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി, ബസ് പിടിച്ചെടുത്തു, മൂന്ന് പേര്‍ കസ്റ്റഡിയില്‍

യാത്രക്കാരെ മര്‍ദിച്ച സംഭവം: കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി, ബസ് പിടിച്ചെടുത്തു, മൂന്ന് പേര്‍ കസ്റ്റഡിയില്‍

kallada

യാത്രക്കാരെ മര്‍ദിച്ച സംഭവം: കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി, ബസ് പിടിച്ചെടുത്തു, മൂന്ന് പേര്‍ കസ്റ്റഡിയില്‍

യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതായി ഗതാഗത കമ്മീഷണര്‍ അറിയിച്ചു. പോലീസ് ബസ് പിടിച്ചെടുത്തിട്ടുണ്ട്. ബസിന്റെ മാനേജര്‍ ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. മാനേജരെ കൂടാതെ ജയേഷ്, ജിതിന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
kallada-bus
സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുമായി ഡിജിപി സംസാരിച്ചു. ബസ് കമ്ബനി ഉടമയെ വിളിച്ചുവരുത്താനും തീരുമാനമായിട്ടുണ്ട്. കല്ലട ട്രാവല്‍സ് ബസില്‍ ബംഗളൂരുവിലേക്ക് യാത്ര പോയ ബസിലെ യാത്രക്കാരെയാണ് ജീവനക്കാര്‍ മര്‍ദിച്ചത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ് ഹരിപാടിന് സമീപത്ത് വെച്ച്‌ കേടായി. തുടര്‍ന്ന് ഡ്രൈവറും ക്ലീനറും ബസില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. യാത്രക്കാര്‍ മണിക്കൂറോളം വഴിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പോലീസിനെ വിളിച്ചുവരുത്തുകയും പോലീസ് ഇപെട്ട് മറ്റൊരു ബസില്‍ യാത്ര തുടരുകയുമായിരുന്നു.

ബസ് പുലര്‍ച്ചെ വൈറ്റിലയിലെ കല്ലട ഓഫീസ് പരിസരത്ത് എത്തിയപ്പോഴാണ് ഹരിപ്പാട്ടെ സംഭവത്തില്‍ യാത്രക്കാരോട് പകരം ചോദിക്കാന്‍ ജീവനക്കാര്‍ എത്തിയത്. ബസിനുള്ളിലേക്ക് കയറി യുവാക്കളെ തിരഞ്ഞുപിടിച്ച്‌ ആക്രമിക്കുകയും ബസില്‍ നിന്ന് വലിച്ചിഴച്ച്‌ പുറത്തേക്ക് ഇറക്കുകയുമായിരുന്നു. മര്‍ദനത്തിന്റെ വീഡിയോ യാത്രക്കാരില്‍ ഒരാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!