HomeNewsMeetingദേശീയപാത വികസനം: സ്ഥലം ഉടമകൾ യോഗം ബഹിഷ്കരിച്ചു

ദേശീയപാത വികസനം: സ്ഥലം ഉടമകൾ യോഗം ബഹിഷ്കരിച്ചു

kuttippuram-nh-meeting

ദേശീയപാത വികസനം: സ്ഥലം ഉടമകൾ യോഗം ബഹിഷ്കരിച്ചു

കുറ്റിപ്പുറം ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്ന സ്ഥലം അടയാളപ്പെടുത്തി കല്ലിടൽ ഇന്നു തുടങ്ങാനിരിക്കേ, ഇന്നലെ കുറ്റിപ്പുറം പഞ്ചായത്ത് ഹാളിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിളിച്ചുചേർത്ത യോഗത്തിൽനിന്നു ഭൂവുടമകൾ ഇറങ്ങിപ്പോയി. ഡപ്യൂട്ടി കലക്ടർ ‍‍ജെ.ഒ.അരുണിന്റെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് അലസിപ്പിരിഞ്ഞത്.
kuttippuram-nh-meeting
തങ്ങൾ ഉന്നയിച്ച ആശങ്കകൾക്ക് കൃത്യമായി മറുപടി ലഭിച്ചില്ലെന്നും കല്ലിടൽ നടത്താൻ അനുവദിക്കില്ലെന്നും പറഞ്ഞാണു ഭൂവുടമകൾ ഇറങ്ങിപ്പോയത്. നഷ്ടപരിഹാരം സംബന്ധിച്ച ചോദ്യങ്ങളാണു സ്ഥലമുടമകൾ യോഗത്തിൽ പ്രധാനമായും ഉയർത്തിയത്. നഷ്ടപരിഹാരത്തിനു പുറമേ നഗരപ്രദേശങ്ങളിലുള്ളവർക്ക് ഐഎവൈ പദ്ധതി പ്രകാരവും മറ്റുള്ളവർക്ക് ലൈഫ് പദ്ധതി പ്രകാരവും വീടുനിർമിക്കാൻ അപേക്ഷ നൽകാമെന്നു ഡപ്യൂട്ടി കലക്ടർ അറിയിച്ചു. നിലവിലെ രൂപരേഖയിൽ ഇനി മാറ്റംവരില്ലെന്ന കാര്യവും അദ്ദേഹം സ്ഥലമുടമകളെ അറിയിച്ചു

പാതയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലം അടയാളപ്പെടുത്തി കല്ലിടുന്ന ജോലികൾ ഇന്നു കുറ്റിപ്പുറത്ത് ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. ഡപ്യൂട്ടി കലക്ടർക്കു പുറമേ തഹസിൽദാർ ടി.മുരളി, പഞ്ചായത്ത് പ്രസിഡന്റ് ടി.സി.ഷെമീല, ജനപ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!