HomeNewsMeetingവട്ടപ്പാറ വളവിനെ അപകടമുക്തമാക്കാൻ കർമ്മപദ്ധതി

വട്ടപ്പാറ വളവിനെ അപകടമുക്തമാക്കാൻ കർമ്മപദ്ധതി

Save-vattappara

വട്ടപ്പാറ വളവിനെ അപകടമുക്തമാക്കാൻ കർമ്മപദ്ധതി

വളാഞ്ചേരി. വട്ടപ്പാറ വളവിനെ അപകടമുക്തമാക്കുന്നതിനുള്ള കർമ്മപദ്ധതിക്ക് രൂപം നൽകിയതായി കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ. കാവുംപുറം ബ്ലോക്ക് സമ്മേളന ഹാളിൽ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതാക്കളുടെയും നാട്ടുകാരുടെയും യോഗത്തിലാണ് തീരുമാനം. Save-vattappara

മുഖ്യവളവിൽ തകരാറിലായ ഹൈമാസ്റ്റ് വിളക്ക് പ്രവർത്തനക്ഷമമാക്കാൻ നടപടി സ്വീകരിക്കും. ദേശീയപാതയോരത്ത് വട്ടപ്പാറ മുകളിൽ സി.ഐ. ഓഫീസ് പരിസരത്ത് രാത്രികാല ഡ്രൈവർമാർക്ക് ഉറക്കക്ഷീണമകറ്റാൻ കട്ടൻചായ വിതരണം നടത്തും. ഇതിന്റെ ചുമതല റവന്യൂ വിഭാഗത്തിന് നൽകി. ഇതോടൊപ്പം ബോധവത്ക്കരണവും നടത്തും. വട്ടപ്പാറ പ്രധാന വളവ് അലൈമെന്റ് മാറ്റുന്നതിന്ന് എൻഎച്ച് വിഭാഗം തയ്യാറാക്കി ചീഫ് എൻജിനീയറുടെ പരിഗണനയിലുള്ള എസ്റ്റിമേറ്റിന്റെ തുടർ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും. തകർന്ന് സൈൻ ബോർഡുകൾ പുതുക്കി സ്ഥാപിക്കും. പാതയുടെ ഇരുവശങ്ങളിലുമുളള പൊന്തക്കാടുകൾ വെട്ടിമാറ്റും. പാചക വാതക ലോറി കളിൽ ഡ്രൈവറും സഹായിയും വേണമെന്ന നിബന്ധന കർശനമാക്കും. ശാശ്വത പരിഹാരമെന്ന നിലയിൽ കഞ്ഞിപ്പുര മൂടാൽ ബൈപാസ് നിർമ്മാണം ത്വരിതപ്പെടുത്താൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തും.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, വൈസ് ചെയർമാൻ ഖദീജ പ റോളി, നഗരസഭ വൈസ് ചെയർമാൻ കെ.വി ഉണ്ണികൃഷ്ണൻ, അഷറഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി ,വി .പി .എം സാലിഹ് .തിരൂർ ആർഡിഒ ജെ.മോബി, തഹസിൽദാർ വർഗ്ഗീസ് മംഗലം, പറശ്ശേരി അസൈനാർ, മുനിസിപ്പൽ കൗൺസിലർമാരായ സി.ബാവ, ചെങ്കുണ്ടൻ ഷെഫീന എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!