HomeNewsInitiativesShelterസഹപാഠികളൊരുക്കിയ സനേഹവീട്ടിൽ ഇന്ന് ഗൃഹപ്രവേശം

സഹപാഠികളൊരുക്കിയ സനേഹവീട്ടിൽ ഇന്ന് ഗൃഹപ്രവേശം

housewarming-abudhabipadi

സഹപാഠികളൊരുക്കിയ സനേഹവീട്ടിൽ ഇന്ന് ഗൃഹപ്രവേശം

വളാഞ്ചേരി: ഒപ്പം പഠിച്ച പഴയ കൂട്ടുകാർ സഹപാഠിക്ക് വീടൊരുക്കിക്കൊടുത്തു. മികച്ച സൗകര്യങ്ങളോടുകൂടി പണിത വീട്ടിൽ അവരുടെ കൂട്ടുകാരൻ ഞായറാഴ്ച കുടുംബത്തോടൊപ്പം താമസമാക്കും. 1986-88 വർഷം വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജിൽ പ്രീഡിഗ്രിക്ക് പഠിച്ച വിദ്യാർഥികളുടെ വാട്‌സ്‌ ആപ്പ് കൂട്ടായ്മയായ ‘ഓർമ്മച്ചെപ്പ്’ ആണ് പത്തുലക്ഷത്തോളം രൂപ ചെലവിൽ ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിച്ചുനൽകിയത്.
housewarming-abudhabipadi
സ്വദേശത്തും വിദേശത്തുമുള്ള സഹപാഠികളുടെ നിർലോഭമായ സാമ്പത്തിക സഹായം ലഭിച്ചതിനാലാണ് വീട്‌നിർമാണം നാലുമാസംകൊണ്ട് പൂർത്തിയാക്കാനായതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഞായറാഴ്ച രാവിലെ പത്തിന് ലളിതമായ ചടങ്ങിൽ വീടിന്റെ താക്കോൽ കൈമാറും. പൈങ്കൽ മുഹമ്മദാലി, നൗഷാദ് പാലാറ, സുധീർ ശ്രീവത്സം, റിയാസ് കളത്തിൽ, കെ.ടി. അജയൻ വൈക്കത്തൂർ, അബ്ദുൾകരീം പുന്നത്തല, സി.പി. ബഷീർ എടക്കുളം തുടങ്ങിയവരുടെ മേൽനോട്ടത്തിലായിരുന്നു വീട് നിർമാണം. പുതിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് തുടർന്നും പ്രവർത്തിക്കുമെന്ന് കൂട്ടായ്മയുടെ പ്രവർത്തകർ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!