HomeNewsDisasterFloodദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അരി; മൂന്നാക്കലിൽ നിന്നുള്ള ആദ്യ ലോഡ് പുറപ്പെട്ടു

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അരി; മൂന്നാക്കലിൽ നിന്നുള്ള ആദ്യ ലോഡ് പുറപ്പെട്ടു

moonakkal-rice

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അരി; മൂന്നാക്കലിൽ നിന്നുള്ള ആദ്യ ലോഡ് പുറപ്പെട്ടു

എടയൂർ:കേരളത്തിലെ അപ്രതീക്ഷിത മഴക്കെടുതിയിൽ പെട്ടുഴലുന്നവർക്ക് അന്നം നൽകാൻ ജാതി-മത വ്യത്യാസമില്ലാതെ ആശ്വാസമായി നിൽക്കുന്ന എടയൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാക്കൽ പളളി വക അരിയുടെ ആദ്യ ലോഡ് പുറപ്പെട്ടു.
moonakkal-rice
തിങ്കളാഴ്ച രാവിലെ ആണ് ആദ്യ ലോഡ് പുറപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച വിതരണത്തിനായി നൽകേണ്ട അരിയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നൽകാൻ തീരുമാനിച്ചത്. ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് അരി നൽകാൻ തീരുമാനിച്ചത്.
moonakkal-rice
സംഭാവനയായി നൽകിയ അരി വഖഫ് ബോർഡ് ചെയർമാൻ സയ്യിദ് റഷീദലി തങ്ങളിൽ നിന്നും ഡോ: കെ.ടി.ജലീൽ ഏറ്റുവാങ്ങി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. 1500 ചാക്ക് (90 ക്വിന്റൽ) അരിയാണ് ഇത്തരത്തിൽ ക്യാമ്പുകളിലേക്ക് നൽകുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!