HomeNewsTourismഭാരതപ്പുഴയിൽ ഉല്ലാസ ബോട്ടുയാത്രയ്ക്ക് വീണ്ടും തുടക്കമായി

ഭാരതപ്പുഴയിൽ ഉല്ലാസ ബോട്ടുയാത്രയ്ക്ക് വീണ്ടും തുടക്കമായി

sulthan-boat-ponnani

ഭാരതപ്പുഴയിൽ ഉല്ലാസ ബോട്ടുയാത്രയ്ക്ക് വീണ്ടും തുടക്കമായി

പൊന്നാനി : കോവിഡിനെത്തുടർന്ന് മുടങ്ങിയ ടൂറിസ്റ്റ് ബോട്ട്‌സർവീസ് ഭാരതപ്പുഴയിൽ വീണ്ടും ആരംഭിച്ചു. മികച്ച ടൂറിസംകേന്ദ്രങ്ങളിൽ ഒന്നായി പൊന്നാനിയെ മാറ്റുന്നതിന് വേണ്ടിയുള്ള സംരംഭമെന്നോണമാണ് ‘സുൽത്താൻ’ ടൂറിസ്റ്റ് ബോട്ട് സർവീസ് ആരംഭിച്ചത്. വൈകീട്ട് മൂന്ന് മുതൽ ഏഴുവരെയുള്ള നാല് മണിക്കൂറാണ് സർവീസ്. 8,000 രൂപ വരെയാണ് കുടുംബപാക്കേജിനുള്ള നിരക്ക്.
sulthan-boat-ponnani
ജനറൽ സർവീസ് വൈകീട്ട് ആറ് വരെയാണ്. ഒരാൾക്ക് 100 രൂപ നിരക്കിൽ 60-ഓളം പേർക്ക് സൗകര്യത്തോടെ യാത്രചെയ്യാം. സ്കൂൾ പാക്കേജിന് മണിക്കൂറിന് 2,000 രൂപ നൽകണം. മറൈൻ ഡ്രൈവിൽനിന്ന് മുപ്പത് ലക്ഷം ചെലവിൽ മനോഹരമായ ബോട്ടാണ് പൊന്നാനി ഭാരതപ്പുഴയിലെത്തിച്ചത്. ജില്ലയിൽ ആദ്യമായാണ് ഇത്തരമൊരു ഉല്ലാസബോട്ട് യാത്രയെന്ന് ബോട്ടുടമ അലി മുഹമ്മദ് പറയുന്നു. കോവിഡിനെത്തുടർന്ന് കരയ്ക്കടുപ്പിച്ച ബോട്ട് വീണ്ടും ലക്ഷങ്ങൾ ചെലവഴിച്ചാണ് ഭാരതപ്പുഴയിൽ സർവീസ് ആരംഭിച്ചിരിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!