HomeNewsFestivalsനാടിന്റെ ഉത്സവമായി കുറ്റിപ്പുറം നൊട്ടനാലുക്കൽ ഭഗവതീക്ഷേത്രത്തിലെ ദേശതാലപ്പൊലി

നാടിന്റെ ഉത്സവമായി കുറ്റിപ്പുറം നൊട്ടനാലുക്കൽ ഭഗവതീക്ഷേത്രത്തിലെ ദേശതാലപ്പൊലി

kuttippuram-nottanalukkal

നാടിന്റെ ഉത്സവമായി കുറ്റിപ്പുറം നൊട്ടനാലുക്കൽ ഭഗവതീക്ഷേത്രത്തിലെ ദേശതാലപ്പൊലി

കുറ്റിപ്പുറം : ആഘോഷവരവുകളും മേളപ്പെരുക്കവും വിസ്മയംതീർത്തപ്പോൾ നൊട്ടനാലുക്കൽ ഭഗവതീക്ഷേത്രത്തിലെ ദേശതാലപ്പൊലി നാടിന്റെ ഉത്സവമായി. പ്രത്യേക പൂജകൾക്കുശേഷം സോപാനസംഗീതത്തോടെയാണ് ദേശതാലപ്പൊലി ദിനത്തിലെ പരിപാടികൾക്ക് തുടക്കമായത്. മാരായത്ത് മച്ചകത്ത് പാട്ടുകുറിച്ചതോടെ ക്ഷേത്രത്തിൽ പറനിറപ്പ് ആരംഭിച്ചു.
Ads
പിന്നീട് ക്ഷേത്രമുറ്റത്ത് പഞ്ചാരിയുടെ മേളപ്പെരുക്കമായിരുന്നു. മാരായത്ത് തറവാട്ടിൽനിന്നുള്ള എഴുന്നള്ളിപ്പിനുശേഷം പ്രസാദഊട്ട് ആരംഭിച്ചു. ആലങ്കോട് മണികണ്ഠന്റെ പ്രമാണത്തിൽ 35-ലേറെ വാദ്യകലാകാരന്മാർ അണിനിരന്ന നൊട്ടനാൽത്തറമേളം വാദ്യപ്രേമികളെ ആവേശംകൊള്ളിച്ചു. കളമെഴുത്തിനുശേഷം പൂതൻ തിറ കാവുതീണ്ടി. കാളവേലയും വിവിധ ആഘോഷകമ്മിറ്റികളുടെ വരവുകളും ദേശതാലപ്പൊലിക്ക്‌ നിറപ്പകിട്ടേകി. തുടർന്ന് തായമ്പകയുമുണ്ടായി.
kuttippuram-nottanalukkal
തിങ്കളാഴ്ച പുലർച്ചെ വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽനിന്ന് താലം എഴുന്നള്ളിച്ചു. താലമെഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിയതോടെ ചവിട്ടുകളി തുടങ്ങി. വൈകീട്ട് നാലിന് കമ്പാല മഹാദേവക്ഷേത്രത്തിൽനിന്ന് മധുകുംഭം എഴുന്നള്ളിക്കും. ഗുരുതിതർപ്പണവും തെണ്ടുകയറ്റലും ഉണ്ടാകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!