HomeNewsReligionശിവരാത്രി ആഘോഷത്തിനൊരുങ്ങി ദേശത്തെ ക്ഷേത്രങ്ങൾ

ശിവരാത്രി ആഘോഷത്തിനൊരുങ്ങി ദേശത്തെ ക്ഷേത്രങ്ങൾ

vaikathoor-mahadeva-temple

ശിവരാത്രി ആഘോഷത്തിനൊരുങ്ങി ദേശത്തെ ക്ഷേത്രങ്ങൾ

വളാഞ്ചേരി: ശിവപഞ്ചാക്ഷരിയുടെ ധന്യതയിൽ ക്ഷേത്രങ്ങൾ ശിവരാത്രി ആഘോഷത്തിനൊരുങ്ങി. നാളെ ശിവരാത്രി. എല്ലാ ക്ഷേത്രങ്ങളിലും ഇതോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുന്നുണ്ട്. വളാഞ്ചേരി വൈക്കത്തൂർ ശിവക്ഷേത്രത്തിൽ രാവില അഷ്ടദ്രവ്യഗണപതിഹോമത്തോടെ താന്ത്രിക ചടങ്ങുകൾക്കു തുടക്കമാകും. മേൽശാന്തി കിഴുമന ഉണ്ണിക്കൃഷ്ണൻ എമ്പ്രാന്തിരി പൂജകൾക്കു കാർമികനാകും. പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽ കളംപാട്ടുകാലമായതിനാൽ ശിവരാത്രിക്ക് വിശേഷാൽ പൂജകളുമുണ്ട്. പഴൂർ സത്യനാരായണകുറുപ്പിന്റെ നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ ഭഗവതികളംപാട്ട് നടക്കുന്നത്.

അംബാൾ കരുമാരക്കാട് ശിവക്ഷേത്രത്തിലും പൂജകൾ നടക്കും. എടയൂർ ഋഷിപുത്തൂർ ശിവക്ഷേത്രത്തിൽ കലശപൂജകളുണ്ട്. കൊളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിൽ താലപ്പൊലിനാളിലാണ് ശിവരാത്രി ആഘോഷം. ഏഴരവെളുപ്പിനു തുടങ്ങി അർധരാത്രിവരെ നീളുന്ന പരിപാടികളുണ്ട്. ക്ഷേത്രത്തിൽ, തന്ത്രി അണ്ടലാടി മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ലക്ഷാർച്ചനയും നടക്കുന്നുണ്ട്. വടക്കുംപുറം തേവ്ര‍ചോല മഹാദേവ ഗുഹാക്ഷേത്രത്തിൽ ഉമാമഹേശ്വരപൂജ വിശേഷമാണ്. മേപ്പാട്ടില്ലത്ത് ശാസ്തൃശർമൻ പൂജയ്ക്കു കാർമികനാകും.

പൈങ്കണ്ണൂർ മഹാദേവ ക്ഷേത്രത്തിലും ശിവരാത്രിയോടനുബന്ധിച്ച് വിശേഷാൽ പൂജകളുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!