HomeNewsInitiativesCommunity Serviceപരിസ്ഥിതി ദിനത്തിൽ മങ്കട ഗവൺമെൻറ് ആശുപത്രി ശുചീകരണവും തൈകൾ വെച്ച് പിടിപ്പിക്കലും നടത്തി ടീം വെൽഫെയർ

പരിസ്ഥിതി ദിനത്തിൽ മങ്കട ഗവൺമെൻറ് ആശുപത്രി ശുചീകരണവും തൈകൾ വെച്ച് പിടിപ്പിക്കലും നടത്തി ടീം വെൽഫെയർ

team-welfare-mankada

പരിസ്ഥിതി ദിനത്തിൽ മങ്കട ഗവൺമെൻറ് ആശുപത്രി ശുചീകരണവും തൈകൾ വെച്ച് പിടിപ്പിക്കലും നടത്തി ടീം വെൽഫെയർ

മങ്കട :ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റിയുടെ കീഴിൽ ടീം വെൽഫെയർ മങ്കട ഗവൺമെൻറ് ആശുപത്രിശുചീകരണവും അണുനശീകരണവും നടത്തുകയും ആശുപത്രി കോമ്പൗണ്ടിൽ, ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ 2020 ജൂൺ അഞ്ചിനും മങ്കട ഗവൺമെൻറ് ആശുപത്രി ടീം വെൽഫെയർ ആണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
team-welfare-mankada
ശുചീകരണ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനകർമ്മം പാർട്ടി മങ്കട മണ്ഡലം പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം നിർവഹിച്ചു. ടീം വെൽഫെയർ മണ്ഡലം കൺവീനർ സക്കീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ടീം വെൽഫെയറിൻ്റെ വളണ്ടിയർമാർ വളരെ മാതൃകാപരമായി പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്. ഒരുപാട് ആളുകൾ വാക്സിനേഷന് വേണ്ടിയും കോവിഡ് ടെസ്റ്റിന് വേണ്ടിയും നിത്യേനെ കയറിയിറങ്ങുന്ന മങ്കട ഗവൺമെൻറ് ഹോസ്പിറ്റൽ രണ്ടുവർഷമായി ശുചീകരണ പ്രവർത്തനങ്ങൾ വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ പ്രവർത്തനം വളരെ മാതൃകാപരമാണെന്ന് സി.എച്ച്.സി ആർ.എം.ഒ ഡോ: ഷംസുദ്ധീൻ പറഞ്ഞു. കൂട്ടിലങ്ങാടി പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ഹബീബ ഹമീദ്, ടീം വെൽഫെയർ ജില്ല വൈസ് ക്യാപ്റ്റൻ സെയ്താലി വലമ്പൂർ, മങ്കട പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ അബ്ദുസ്സലാം കൂട്ടപിലാക്കൽ, മങ്കട പാർട്ടി പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദാലി മാസ്റ്റർ, മങ്കട പഞ്ചായത്ത് ടീം വെൽഫെയർ കൺവീനർ ജൗഹറലി തങ്കയത്തിൽ, ഫ്രറ്റേണിറ്റി മങ്കട മണ്ഡലം പ്രസിഡൻറ് ഷമീം കൂട്ടിലങ്ങാടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മങ്കട മണ്ഡലത്തിലെ മുപ്പതോളം ടീം വെൽഫെയർ വളണ്ടിയർമാർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!