HomeNewsProtestഅധ്യാപകനെ മർദിച്ച മാനേജർക്കെതിരെ നടപടിയെടുക്കണം: സംയുക്ത അധ്യാപക സമിതി

അധ്യാപകനെ മർദിച്ച മാനേജർക്കെതിരെ നടപടിയെടുക്കണം: സംയുക്ത അധ്യാപക സമിതി

puthanathani-teacher

അധ്യാപകനെ മർദിച്ച മാനേജർക്കെതിരെ നടപടിയെടുക്കണം: സംയുക്ത അധ്യാപക സമിതി

കല്പകഞ്ചേരി: അധ്യാപകനെ മർദ്ദിച്ച   മാനേജർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കുറ്റിപ്പും ഉപജില്ല സംയുക്ത അധ്യാപക  സമരസമിതി ആവശ്യപ്പെട്ടു. പുത്തനത്താണി എ.എം.എൽ.പി സകൂളിലെ അധ്യാപകൻ എ. ഹാരിസിനെതിരെയാണ് മാനേജർ ഉൾപ്പെടെയുള്ളവർ കയ്യേറ്റം നടത്തിയത്. തിങ്കളാഴ്ച മാനേജർ വിളിച്ച് ചേർത്ത സ്റ്റാഫ് മീറ്റിംഗ് കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് മാനേജറും മാനേജറുടെ നിർദ്ദേശപ്രകാരം പുറമെ നിന്നും എത്തിച്ചേർന്നവരും കൂടി കയ്യേറ്റം നടത്തിയത്. അധ്യാപകനെ  കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുത്തനത്താണി ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനവും പൊതുയോഗവും തിരൂർ മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് പി. സൈതലവി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ എ ടി എഫ് സംസ്ഥാന സെക്രട്ടറി എം.വി. അലി കുട്ടി അധ്യക്ഷത വഹിച്ചു.
puthanathani-teacher
കെ എസ് ടി എ സംസ്ഥാന സമിതിയംഗം പി.എം. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. കെ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് പ്രക്ഷോഭ പരിപാടികൾ വിശദീകരിച്ചു.  കെ എസ് ടി യു സംസ്ഥാന സെക്രട്ടറി  എം. അഹമ്മദ്, കെ പി എസ് ടി എ ജില്ലാ സമിതിയംഗം കെ. ജയൻ, എ എച്ച് എസ് ടി എ ജില്ലാ സെക്രട്ടറി  വി.കെ. രജിത്ത്,  ടി.വി. ജലീൽ, കെ.എം. ഹനീഫ, കെ.പി. വഹീദ , ഹൈദരലി മാറക്കര, എം.പി. ഫസൽ, ടി.സി. അബ്ദുൽ ലത്തീഫ് , ഇ. സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു. കെ.പി. ഫൈസൽ ബാബു, യൂനുസ് മയ്യേരി, ടി.പി. റഹീം, എസ്.എ. റസാക്ക്, കെ. അജിത് കുമാർ , റഷീദ് വട്ടപ്പറമ്പൻ , ഇ.എ. റഷീദ്, ഷബീർ കല്ലുങ്ങൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!