കൊളമംഗലം എ.എം.എല്‍.പി. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വളാഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. അബ്ദുള്‍ ഗഫൂര്‍ നിര്‍വഹിച്ചു.
കുറ്റിപ്പുറം ഉപജില്ലാ കായികമേള ശനി, ഞായര്‍ ദിവസങ്ങളില്‍ വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.
സൗജന്യ മുഖ വൈകല്യശസ്ത്രക്രിയയും തുടര്‍ചികിത്സയും ലഭ്യമാക്കുന്ന വൈദ്യപരിശോധനാക്യാമ്പ് ഞായറാഴ്ച എട്ടുമുതല്‍ രണ്ടുവരെ കുറ്റിപ്പുറം ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കും.
സ്കൂൾ മുറ്റത്ത് വിദ്യാർഥി ബസ് ഇടിച്ചു മരിക്കാൻ ഇടയായതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥ കണക്കിലെടുത്ത് അടച്ചിട്ടിരിക്കുകയായിരുന്ന മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ വെള്ളിയാഴ്ച വീണ്ടും തുറന്നു പ്രവർത്തനമാരംഭിച്ചു.