HomeNewsPoliticsനക്ഷത്ര ഹോട്ടലില്‍ മദ്യശാല തുടങ്ങാനുള്ള അനുമതി : വളാഞ്ചേരി നഗരസഭയില്‍ വിവാദം രൂക്ഷം

നക്ഷത്ര ഹോട്ടലില്‍ മദ്യശാല തുടങ്ങാനുള്ള അനുമതി : വളാഞ്ചേരി നഗരസഭയില്‍ വിവാദം രൂക്ഷം

നക്ഷത്ര ഹോട്ടലില്‍ മദ്യശാല തുടങ്ങാനുള്ള അനുമതി : വളാഞ്ചേരി നഗരസഭയില്‍ വിവാദം രൂക്ഷം

വളാഞ്ചേരി: നഗരസഭയില്‍ നക്ഷത്ര ഹോട്ടലില്‍ മദ്യശാല തുടങ്ങാനുള്ള അനുമതിക്കുള്ള എന്‍ഒസി നേടിയെടുത്തതുമായിബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു. മദ്യശാലയ്ക്ക് അനുമതി തേടിക്കൊണ്ട് സര്‍ക്കാരിലേയ്ക്ക് അപേക്ഷ നല്‍കുന്നതിന് വളാഞ്ചേരി നഗരസഭയുടെ അനുമതി പത്രം ലഭിക്കാന്‍ പട്ടാമ്പി റോഡിലെ സ്വാഗത് ഇൻ നഗരസഭയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. ഒരുമാസം കഴിഞ്ഞിട്ടും അപേക്ഷകന് അനുമതി പത്രം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ യാതൊരു മറുപടിയും നല്‍കാതിരുന്നതിനാല്‍ ഹോട്ടലുടമകള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. തുട ര്‍ന്ന് കോടതി മുഖേന അനുമതി പത്രം നേടിയെടുത്തു.  ഇതാണ് വിവാദങ്ങള്‍ക്കിടയിയായത്. എന്നാല്‍ ഭരണസമിതി സമയപരിധി കഴിഞ്ഞതിന് ശേഷം ഐക്യകണ്‌ഠേന അനുമതി നല്‍കുന്നതിനെതിരേ തീരുമാനമെടുത്തിരുന്നെങ്കിലും ഇതിനു നിയമസാധുത ഇല്ലെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്. 2016 ജൂണ്‍ മാസത്തിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്. എന്‍ഒസി അനുവദിച്ചതായി കോടതി ഉത്തരവുണ്ടെന്ന വിവരം അഭിഭാഷകന്‍ ദണ്ഡപാണി അസോസിയേറ്റ്‌സ് നഗരസഭാ സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിരുന്നു. പിന്നീട് വിധിപകര്‍പ്പും നഗരസഭയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ നഗരസഭ ഭരണ സമിതി ഈ കാര്യങ്ങള്‍ അറിയാന്‍ വൈകിപ്പോയെന്നാണു ഭരണ സമിതിയിലെ മുതിര്‍ന്ന അംഗം പറഞ്ഞത്. ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ഇത്തരം ഒരബദ്ധം പറ്റിയതിന് കാരണമെന്ന്  പറയപ്പെടുന്നു. എന്നാല്‍ അപ്പപ്പോള്‍ വരുന്ന കാര്യങ്ങള്‍ ഉത്തരവാദപ്പെട്ട നഗരസഭാ ചെയര്‍പേഴ്‌സനെയും മറ്റ് അംഗങ്ങളെയും അറിയിക്കാറുണ്ടെന്നാണ് നഗരസഭ മുന്‍ സെക്രട്ടറി പറഞ്ഞത്. എന്നാല്‍ വിഷയം വിവാദമായപ്പോള്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി തടിയൂരാനാണ് ഭരണ സമിതി ശ്രമിക്കുന്നതെന്ന് ജീവനക്കാരും പറയുന്നു.ഏതായാലും വളാഞ്ചേരി നഗരസഭയില്‍ ബാര്‍ വിഷയം വലിയ വിവാദത്തിലേയ്ക്കു നീങ്ങുകയാണ്. നഗരസഭ പഞ്ചായത്തായിരുന്ന സമയത്ത് എന്‍ഒസിക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും എല്‍ഡിഎഫ് ഭരണ സമിതി അപേക്ഷ നിരസിച്ചിരുന്നതായും യുഡിഎഫ് ഭരണ സമിതിയുടെ വീഴ്ചയും അലംഭാവവുമാണ് ഇത്തരത്തില്‍ ബാറിന് എന്‍ഒസി ലഭിക്കാനിടയായതെന്നും മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോള്‍ പ്രതിപക്ഷ നേതാവുമായ ടി പി അബ്ദുല്‍ഗഫൂര്‍ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!