HomeNewsGeneralസ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്കും ഇരിക്കാം; കയറാൻ ക്യൂവിൽ നിൽക്കേണ്ട

സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്കും ഇരിക്കാം; കയറാൻ ക്യൂവിൽ നിൽക്കേണ്ട

private-bus

സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്കും ഇരിക്കാം; കയറാൻ ക്യൂവിൽ നിൽക്കേണ്ട

മലപ്പുറം: സ്വകാര്യ ബസുകളിൽ വിദ്യാർഥികളോടു വിവേചനം പാടില്ലെന്ന് കലക്‌ടർ അമിത് മീണ. സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികൾക്ക് ബസിൽ ഇരിക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും ക്യൂവിൽ നിർത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നും കലക്‌ടർ പറഞ്ഞു. വിദ്യാർഥികളുടെ യാത്രാപാസ് സംബന്ധിച്ചു നിലവിലുള്ള വ്യവസ്ഥകൾ പാലിച്ചുകൊണ്ടുതന്നെ മുന്നോട്ടുപോകാൻ ബസ് ഉടമകളുടെയും വിദ്യാർഥികളുടെയും പ്രതിനിധികൾ അടങ്ങുന്ന യോഗത്തിൽ ധാരണയായി.
private-bus
സർക്കാർ, എയ്‌ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് അതത് സ്ഥാപനങ്ങളിലെ തിരിച്ചറിയൽ കാർഡ്തന്നെ യാത്രാപാസ് ആയി ഉപയോഗിക്കാം. സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന അൺ എയ്‌ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്കും ഇതു ബാധകമാണ്. മറ്റു സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് ആർടിഒ ഒപ്പുവച്ച യാത്രാ പാസ് വിതരണം ചെയ്യും. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ വിദ്യാർഥികൾക്ക് സൗജന്യനിരക്കിൽ യാത്രചെയ്യാൻ അനുവാദമുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!