HomeNewsAgricultureമൊയ്തീൻ്റെ കൃഷിയിടം സന്ദർശിച്ചു തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിദ്യാർത്ഥികൾ

മൊയ്തീൻ്റെ കൃഷിയിടം സന്ദർശിച്ചു തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിദ്യാർത്ഥികൾ

kvk-tavanur-students-moidheen

മൊയ്തീൻ്റെ കൃഷിയിടം സന്ദർശിച്ചു തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിദ്യാർത്ഥികൾ

പുത്തനത്താണി: തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിദ്യാർത്ഥികൾ പ്രമുഖ കർഷകനായ പി.വി മൊയ്തീൻ്റെ കൃഷിയിടം സന്ദർശിച്ചു. ഇരുപത് സെൻ്റ് ഭൂമിയിൽ ഇരുപത്തിയാറോളം രാജ്യങ്ങളിലെ ഇരുനൂറിലധികം കൃഷികളെ കുറിച്ച് മൊയ്തീൻ വിദ്യാർത്ഥികൾക്ക് വിവരിച്ചു നൽകി. തൻ്റെ കൃഷിയിടത്തിൽ വിളഞ്ഞ വിവിധയിനം മാവുകൾ, തെങ്ങുകൾ, ട്രാഗൺ ഫൂട്ടുകൾ എന്നിവയെ കുറിച്ച് വിശദമായി വിദ്യാർത്ഥികൾക്ക് വിവരിച്ച് നൽകിയാണ് മൊയ്തീൻ തനിക്ക് കൃഷിയെ കുറിച്ചുള്ള അറിവുകൾ വിദ്യാർത്ഥികളുമായി പങ്ക് വെച്ചത്.
kvk-tavanur-students-moidheen
കൃഷിയിടം സന്ദർശിച്ച വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ കൃഷിക്കാരനോട് പങ്കുവെച്ചാണ് തിരിച്ചു പോയത്. ഇത്തിരി സ്ഥലത്ത് ഒത്തിരി കാർഷിക വിളകൾ തങ്ങൾക്ക് കാണാനായെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. അദ്ധ്യാപകരായ ഡോ.ഇബ്രാഹിം കുട്ടി, ഡോ.അബദുൽ ജബ്ബാർ, അസീസ്, ആശിഖ് , അബു, ഹംസ എന്നിവരും വിദ്യാർത്ഥികളായ ശരത് ശങ്കർ, ഹിലാൽ മുഹമ്മദ്, ശിൽപ, ഷാനില, ഷാൻ പർവീൻ, എം.സൂര്യ എസ് ദിൽബാർ എന്നിവരും സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!