HomeNewsMeetingഅനുഭവങ്ങൾ പങ്കുവെച്ച് പാമ്പ് പിടുത്തക്കാരുടെ സംഗമം

അനുഭവങ്ങൾ പങ്കുവെച്ച് പാമ്പ് പിടുത്തക്കാരുടെ സംഗമം

snakemasters-meet

അനുഭവങ്ങൾ പങ്കുവെച്ച് പാമ്പ് പിടുത്തക്കാരുടെ സംഗമം

കൈപ്പുറം : അടുക്കളയിലും അട്ടത്തും കിടപ്പുമുറികളിലും വന്നുകൂടുന്ന പാമ്പുകളെ പിടികൂടി ജീവഹാനി വരുത്താതെ കാട്ടിൽ വിടുക. കിണറുകളിലും കുളങ്ങളിലും വീണു പിടയുന്ന വന്യജീവികളെ ജീവനു പോറല്‍ പോലും ഏൽപ്പിക്കാതെ കരകയറ്റുക. കാട്ടാനകളുടെയും പുലികളുടെയും ഭീഷണിയിൽ നിന്നും വനമേഖലയിലെ കുടുംബങ്ങൾക്കു കാവലാകുക, സാഹസികതയുടെയും സാമൂഹിക സേവനത്തിന്‍റെയും കഥകൾ പറഞ്ഞ് പാമ്പ് പിടുത്തക്കാർ ഒത്തുകൂടി.
bright-academy
തിരുവേഗപ്പുറ കൈപ്പുറം അയനിക്കാട്ടുതൊടി വീട്ടിൽ പാമ്പു പിടുത്തക്കാരൻ കൈപ്പുറം അബ്ബാസിന്‍റെ വിഷചികിത്സാലയത്തിലാണു പാമ്പുകളുടെ തോഴൻമാർ കുടുംബവുമൊത്ത് മുഴുദിവസ സ്നേഹസംഗമം ഒരുക്കിയത്. ആറു വയസ്സുമുതൽ പിതാവിനോടൊപ്പം പാമ്പു പിടിത്തത്തിനു പോയ അനുഭവങ്ങൾ പങ്കുവെച്ചു കോഴിക്കോട് വേലായുധന്‍റെ മകൾ സംഗീതയാണ് ചർച്ചക്ക് തുടക്കമിട്ടത്. നിലമ്പൂരിലെ കാട്ടിൽ നിന്നും നാട്ടിലിറങ്ങുന്ന വന്യജീവികളുടെ ഭീഷണിയിൽ നിന്നും നാടിനെ രക്ഷിച്ച കഥകളായിരുന്നു നിലമ്പൂർ അഷ്റഫിനും മുജീബ് വഴിക്കടവിനും പറയാനുണ്ടായിരുന്നത്. കർണാടകയിലെ കുടകിൽ നിന്നെത്തിയ പാമ്പുപിടുത്തക്കാരനും മജീഷ്യനുമായ രാജേഷ് കൂർഗ് തീക്ഷ്ണമായ ജീവിതാനുഭവങ്ങളാണ് പങ്കിട്ടത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 50ലേറെ പാമ്പു പിടുത്തക്കാർ സംഗമത്തിൽ പങ്കെടുത്തു. ജനങ്ങൾക്കു ശല്യമാകുന്ന പാമ്പുകളെയും വന്യജീവികളെയും പിടികൂടി വനംവകുപ്പിന് കൈമാറുന്ന ഇവര്‍ അസംഘടിതരായി പ്രവർത്തിക്കുന്നതിനാൽ മേൽവിലാസം ഉണ്ടാക്കുക കൂടി സംഗമത്തിന്‍റെ ലക്ഷ്യമാണ്. വനംവകുപ്പിന്‍റെ സഹായികളായ ഈ വിഭാഗം ഇന്നും സർക്കാർ പട്ടികയിൽ എവിടെയും ഇടം നേടിയിട്ടില്ല.
snakemasters-meet
ഒരു വർഷം മുമ്പ് തുടങ്ങിയ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെയാണ് ഇവർ നേരിട്ടുള്ള കൂട്ടായ്മയിൽ എത്തിയത്. “പീപ്പിൾ ഫോർ ദ് വൈൽഡ് ലൈഫ്”എന്ന പേരിൽ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു. ടി. സംഗീത മുഖ്യ അതിഥിയായി. വനമിത്ര ജേതാവ് മോഹൻദാസ് ഇടിയത്ത്, അഷ്റഫ് നിലമ്പൂർ, ശരത് ഷൊർണൂർ, ബൈജു കോട്ടപ്പാടം എന്നിവർ പ്രസംഗിച്ചു. രാജേഷ് കൂർഗ് അവതരിപ്പിച്ച മാജിക് ഷോയും ഉണ്ടായി. കമ്മറ്റി ഭാരവാഹികളായി ബൈജു കോട്ടപ്പാടം (പ്രസി), അബ്ബാസ് കൈപ്പുറം (വൈസ് പ്രസി), ശരത് ഷൊർണൂർ (ജന. സെക്ര), മുജീബ് വഴിക്കടവ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!