HomeNewsHealthമലപ്പുറത്ത് ഏഴ് വയസുകാരന് വെസ്റ്റ്നൈൽ വൈറസ് ബാധ

മലപ്പുറത്ത് ഏഴ് വയസുകാരന് വെസ്റ്റ്നൈൽ വൈറസ് ബാധ

west-nile-fever

മലപ്പുറത്ത് ഏഴ് വയസുകാരന് വെസ്റ്റ്നൈൽ വൈറസ് ബാധ

മലപ്പുറം: മലപ്പുറത്ത് ഏഴുവയസുകാരന് വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചു. എ.ആർ. നഗർ സ്വദേശിയായ ഏഴുവയസുകാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാഡീസംവിധാനത്തെ തളർത്തുന്ന ഈ വൈറസിന് പ്രതിരോധ വാക്‌സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. പനി, ശക്തമായ തലവേദന, ബോധക്ഷയം, അപസ്മാരം, ഛർദ്ദി എന്നിവയാണ് ലക്ഷണങ്ങൾ. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകർന്നതായി ഇതുവരെ റിപ്പോർട്ടില്ല.
west-nile-fever
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഡി.എം.ഒ ഡോ. കെ. സക്കീന പറഞ്ഞു. ക്യൂലക്സ് വിഭാഗത്തിൽപ്പെടുന്ന കൊതുകാണ് വൈറസിന്റെ വാഹകർ. 1937ൽ ഉഗാണ്ടയിലെ വെസ്റ്റ് നൈൽ ജില്ലയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. ഇന്ത്യയിൽ 1952ൽ മുംബയിലാണ് ഈ വൈറസ് ബാധ കണ്ടെത്തുന്നത്. 2011ൽ ആലപ്പുഴ ജില്ലയിൽ വെസ്റ്റ് നെയിൽ വൈറസ് മൂലമുള്ള മസ്തിഷ്‌കവീക്കം കണ്ടെത്തിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!