HomeNewsNRI5 ദിവസം ജിദ്ദ, 2 ദിവസം റിയാദ്; ഡിസംബർ 5 മുതൽ കരിപ്പൂരിൽ നിന്ന് സൗദിയുടെ വലിയ വിമാനം

5 ദിവസം ജിദ്ദ, 2 ദിവസം റിയാദ്; ഡിസംബർ 5 മുതൽ കരിപ്പൂരിൽ നിന്ന് സൗദിയുടെ വലിയ വിമാനം

saudia

5 ദിവസം ജിദ്ദ, 2 ദിവസം റിയാദ്; ഡിസംബർ 5 മുതൽ കരിപ്പൂരിൽ നിന്ന് സൗദിയുടെ വലിയ വിമാനം

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ജിദ്ദ, റിയാദ് സെക്ടറുകളിലേക്കുള്ള സൗദി എയർലൈൻസിന്റെ വലിയ വിമാന സർവീസ് ഡിസംബർ 5 മുതൽ. ടിക്കറ്റ് ബുക്കിങ് 22ന് ആരംഭിക്കാനാണു തീരുമാനം. കോഴിക്കോട് വിമാനത്താവളത്തിൽ ഓഫിസ് തുറക്കുന്നതിനും മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള നടപടികൾ സൗദി എയർലൈൻസ് ആരംഭിച്ചു.
saudia
ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥൻ ഇബ്രാഹിം അൽ ഖുബ്ബി കഴിഞ്ഞ മാസം 9നു കരിപ്പൂരിലെത്തി വിമാനത്താവളത്തിലെ സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. അതനുസരിച്ചുള്ള തുടർ നടപടികളാണു നടക്കുന്നത്. സൗദി എയർലൈൻസിന് ആവശ്യമായ ഓഫിസ് സൗകര്യം വിമാനത്താവള അധികൃതർ ഒരുക്കിയിട്ടുണ്ട്. അടുത്ത ദിവസംതന്നെ സൗദി എയർലൈൻസ് ഏറ്റെടുത്തു ജോലി ആരംഭിക്കും.
saudia
സൗദി എയർലൈൻസിന്റെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് –സപ്പോർട്ട് ജോലികൾ 2015 വരെ ഭദ്ര ഏജൻസിക്കായിരുന്നു. ഇതേ സംവിധാനം, എയർ ഇന്ത്യയുടെ സഹോദര സ്ഥാപനമായ എഐഎടിഎസ്എൽ (എയർ ഇന്ത്യാ എയർ ട്രാൻസ്പോർട്ട് സർവീസ് ലിമിറ്റഡ്) ഏറ്റെടുക്കും.
saudia
5 ദിവസം ജിദ്ദ; 2 ദിവസം റിയാദ്
സർവീസുകളുടെ പ്രാരംഭ നടപടിയുടെ ഭാഗമായി എയർപോർട്ട് അതോറിറ്റിയുടെ ഡൽഹി കേന്ദ്രത്തിൽ സമയക്രമം സംബന്ധിച്ചു സൗദി എയർലൈൻസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഞായർ, തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ ജിദ്ദ സെക്ടറിലും ചൊവ്വ, വെള്ളി ദിവസങ്ങളിൽ റിയാദ് സെക്ടറിലുമാണു സർവീസുകൾ. സർവീസ് മൂന്നിനു നടത്താനായിരുന്നു നേരത്തേ ധാരണ. പിന്നീടതു നാലിലേക്കു മാറ്റിയിരുന്നു. വീണ്ടും ഒരുദിവസംകൂടി നീട്ടിയാണു ഷെഡ്യൂൾ ഒരുക്കിയിട്ടുള്ളത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!