HomeNewsArtsപാഴ്‌വസ്തുക്കളിൽ മനോഹര ഉൽപ്പന്നങ്ങൾ ഒരുക്കി ഫാത്തിമ റിഥ

പാഴ്‌വസ്തുക്കളിൽ മനോഹര ഉൽപ്പന്നങ്ങൾ ഒരുക്കി ഫാത്തിമ റിഥ

craft-moonakkal-ridha

പാഴ്‌വസ്തുക്കളിൽ മനോഹര ഉൽപ്പന്നങ്ങൾ ഒരുക്കി ഫാത്തിമ റിഥ

എടയൂർ: ലോക് ഡൗൺ കാലത്ത് പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് വിവിധ ഉൽപ്പന്നങ്ങൾ ഒരുക്കി എട്ടാംക്ലാസുകാരി ഫാത്തിമ റിഥ. പേപ്പറുകളും വർണ്ണ കടലാസുകളും കൊണ്ട് ഫ്ലവർ ബേസ്, പൂക്കൾ എന്നിവയാണ് പ്രധാനമായും ഉണ്ടാക്കുന്നത്. വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ റിഥക്ക് സഹപാഠികളുടെയും അധ്യാപകരുടെയും പ്രോത്സാഹനവും ലഭിക്കാറുണ്ട്. നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിറ്റു കിട്ടുന്ന പണവും സമ്പാദ്യ കുടുക്കുകയിലെ പണവും ചേർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയച്ചു കൊടുക്കാൻ ഉള്ള ഒരുക്കത്തിലാണ് ചിത്രകാരി കൂടിയായ ഈ എട്ടാം ക്ലാസുകാരി, മൂന്നാക്കൽ സ്വദേശി റിയാസ് കണിക്കരകത്ത്-ഷബ്ന ദമ്പതികളുടെ ഏക മകളാണ് റിഥ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!