HomeNewsDevelopmentsവളാഞ്ചേരിയുടെ കളിക്കളമെന്ന സ്വപ്നങ്ങൾക്ക് പ്രതീക്ഷ; അനുമതിക്കായി മന്ത്രിക്ക് നിവേദനം സമർപ്പിച്ചു

വളാഞ്ചേരിയുടെ കളിക്കളമെന്ന സ്വപ്നങ്ങൾക്ക് പ്രതീക്ഷ; അനുമതിക്കായി മന്ത്രിക്ക് നിവേദനം സമർപ്പിച്ചു

valanchery-stadium-request

വളാഞ്ചേരിയുടെ കളിക്കളമെന്ന സ്വപ്നങ്ങൾക്ക് പ്രതീക്ഷ; അനുമതിക്കായി മന്ത്രിക്ക് നിവേദനം സമർപ്പിച്ചു

വളാഞ്ചേരി:വളാഞ്ചേരി നഗരസഭയുടെ സ്വപ്ന പദ്ധതിയായ സ്റ്റേഡിയത്തിന് സർക്കാരിൽ നിന്നും അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ അവർകൾക്ക് വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങലിന്റെ നേതൃത്വത്തിൽ ഭരണ സമിതി നിവേദനം സമർപ്പിച്ചു. വളാഞ്ചേരി ഫുട്‍ബോൾ അസോസിയേഷൻ വളാഞ്ചേരി നഗരസഭക്ക് കൈമാറിയ 2 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിര്മിക്കാനുള്ളത്. സർക്കാരിൽ നിന്നും അനുമതി കിട്ടുന്ന മുറക്ക് 2022-23 വാർഷിക പദ്ധതിയിൽ തന്നെ സ്റ്റേഡിയത്തിന് ഫണ്ട് വകയിരുത്താനുള്ള തയ്യാറെടുപ്പിലാണ് നഗരസഭാ ഭരണ സമിതി.
valanchery-stadium-request
മന്ത്രി വി അബ്ദുറഹിമാന്റെ വസതിയിൽ വെച്ച് കൊണ്ട് നഗരസഭാ ചെയർമാൻ ശ്രീ അഷ്‌റഫ് അമ്പലത്തിങ്ങലിന്റെ നേതൃത്വത്തിൽ, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിഎം റിയാസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം ,കൗൺസിലർമാരായ ഇപി അച്യുതൻ ,ഫൈസൽ തങ്ങൾ എന്നിവരും പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!