HomeNewsInitiativesReliefകരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെ റിലീഫ് വിതരണത്തിന് തുടക്കമായി

കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെ റിലീഫ് വിതരണത്തിന് തുടക്കമായി

Relief-2022-karippolians

കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെ റിലീഫ് വിതരണത്തിന് തുടക്കമായി

ആതവനാട്: കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന റിലീഫ് വിതരണം ഉദ്ഘാടനം പത്മശ്രീ.കെവി റാബിയ നിർവ്വഹിച്ചു. അവശ്യ ഭക്ഷണ സാധനങ്ങളോ മരുന്നോ വാങ്ങാനാവുന്ന പർച്ചേസിംഗ് വൗച്ചറാണ് പ്രദേശത്തുള്ളവർക്ക് നൽകുന്നത്. രക്താർബുദം ബാധിച്ച കുട്ടിക്കുള്ള ചികിത്സാ സഹായവും ചേർന്നതാണ് ഈ വർഷത്തെ റിലീഫ്. 175 കുടുംബങ്ങൾക്കാണ് പർച്ചേസ് വൗച്ചർ നൽകുന്നത്. കരിപ്പോൾ പ്രദേശത്തെ മനുഷ്യസ്നേഹികളായവരിൽ നിന്നും ലഭിച്ച ഒന്നേമുക്കാൽ ലക്ഷത്തിന്റെ ധനസഹായം ആണ്. ചികിത്സ സഹായം റമളാൻ അവസാനം നൽകും.
Ads
കരിപ്പോൾ പ്രദേശത്തെ ജീവകാരുണ്യ വിദ്യാഭ്യാസ സാമൂഹ്യ മുന്നേറ്റത്തിന് ലക്ഷ്യം വെച്ച് ആറ് വർഷമായി കക്ഷി-രാഷ്ട്രീയ-സംഘടനാ വ്യത്യാസമില്ലാതെ എല്ലാവരും ഒത്തു ചേർന്നു രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നതാണ് കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി.
പത്മശ്രീ കെ.വി റാബിയയിൽ നിന്നും റിലീഫ് കമ്മിറ്റി ചെയർമാൻ സയ്യിദ് സൈഫി ഏറ്റുവാങ്ങിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പത്മശ്രീ നേടിയതിന് കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന ഉപഹാരം പ്രസിഡന്റ് പിവി മുഹമ്മദ് നൽകി.
Relief-2022-karippolians
സെക്രട്ടറി ഷംസുദ്ദീൻ ടിപി, ചാരിറ്റി കമ്മിറ്റി ചെയർമാൻ കബീർ ചക്കാല, വൈസ് പ്രസിഡന്റുമായ കരീം കുണ്ടിൽ, കുഞ്ഞുമുഹമ്മദ് കൊളമ്പൻ, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗം നെയ്യത്തൂർ അഷ്റഫ് എന്ന കുഞ്ഞുട്ടി, എക്സിക്യൂട്ടീവ് അംഗങ്ങളായ ,ഇ. മമ്മുദു ഹാജി, സമദ് ചോയേക്കാടൻ,സമീർ തിരുത്തി,കെ.ടി മുയ്തീൻ കുട്ടി,അംഗങ്ങളായ റഹീം തിരുനിലത്ത്, മുഹമ്മദ് കുട്ടി കരിങ്കപ്പാറ, സുലൈമാൻ എംവി, ഇല്യാസ് പാറമ്മൽ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!