HomeNewsEventsവളാഞ്ചേരി നഗരസഭ വായനാ വാരാചരണത്തിന് തുടക്കമായി

വളാഞ്ചേരി നഗരസഭ വായനാ വാരാചരണത്തിന് തുടക്കമായി

reading-valanchery

വളാഞ്ചേരി നഗരസഭ വായനാ വാരാചരണത്തിന് തുടക്കമായി

വളാഞ്ചേരി: നഗരസഭയുടെ നേത്യത്വത്തിൽ വായനവാരാചരണവും പി.എൻ.പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. നഗരസഭ സ്വരാജ് ലൈബ്രറി ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീന ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചെങ്കുണ്ടൻ ഷെഫീന അദ്ധ്യക്ഷത വഹിച്ചു.
reading-valanchery
നഗരസഭ സെക്രട്ടറി എസ് സുനിൽകുമാർ പി.എം. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ സ്വരാജ് ലൈബ്രറിയിലേക്ക് നഗരസഭ നൽകുന്ന ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങൾ നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീനയിൽ നിന്നും ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത് ഏറ്റ് വാങ്ങി.
reading week-valanchery
ലൈബ്രറി കംബ്യൂട്ടർ വൽക്കരണത്തിന്റെ ഭാഗമായി നഗരസഭ അനുവദിച്ച കംബ്യൂട്ടർ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചെങ്കുണ്ടൻ ഷെഫീന ലൈബ്രേറിയന് കൈമാറി. വായനയുടെ വസന്തം എന്ന പേരിൽ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം കൗൺസിലർ ടി.പി.അബ്ദുൽ ഗഫൂർ നിർവഹിച്ചു. ലൈബ്രറിയും പരിസരങ്ങളും ചിത്രങ്ങൾ വരച്ച് നവീകരിക്കുന്നതിന്റെ ഭാഗമായി വര ഫൈൻ ആർട്സ് കോളേജ് വരച്ച ചിത്രങ്ങൾ ചെയർപേഴ്സന് കൈമാറി.
reading-valanchery
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈമൂന, കൗൺസിലർ ടി.പി.അബ്ദുൽ ഗഫൂർ, പി.എസ്.കുട്ടി, യുവ കവിനാസർ ഇരിമ്പിളിയം, മുജീബ് കല്ലിങ്ങൽ എന്നിവർ സംസാരിച്ചു.ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത് സ്വാഗതവും നിസാർ പാലക്കൽ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!