HomeNewsPoliticsഇരിമ്പിളിയം പഞ്ചായത്തിലെ വികസന സെമിനാറിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി

ഇരിമ്പിളിയം പഞ്ചായത്തിലെ വികസന സെമിനാറിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി

irimbiliyam-fight

ഇരിമ്പിളിയം പഞ്ചായത്തിലെ വികസന സെമിനാറിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി

ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ വികസന സെമിനാ‍റിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. കോട്ടപ്പുറം എ.എൽ.പി സ്കൂളിൽ വച്ചായിരുന്നു സെമിനാർ. സ്വാഗതപ്രസംഗം നടത്തിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പള്ളത്ത് വേലായുധൻ അധ്യക്ഷ പ്രസംഗത്തിന് പ്രസിഡന്റ് ഉമ്മുകുൽ‌സുവിനെ ക്ഷണിച്ചു. എന്നാൽ ഇതിനിടയിൽ പ്രതിപക്ഷ നേതാവ് കെ.പി സത്താർ മാസ്റ്റർ ഇടപെടുകയും കരട് പദ്ധ്തി പോലും അവതരിപ്പിക്കാത്ത സെമിനാർ ക്രമ വിരുദ്ധമാണെന്ന് പറഞ്ഞതോടെ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമായി. പഞ്ചായത്ത് ആസൂത്രണ സമിതി അംഗം കെ.ടി മൊയ്തു മാസ്റ്ററുടെ ഷർട്ട് കയ്യാങ്കളിക്കിടെ കീറി.

എന്നാൽ, സെമിനാർ ബോധപൂർവ്വം അലങ്കോലപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് കെ.ടി മൊയ്തു മാസ്റ്റർ പറഞ്ഞു. പഞ്ചായത്ത് ബോർഡിൽ ചർച്ച ചെയ്റ്റിട്ടില്ല എന്ന ആരോപണത്തെ തള്ളിയ അദ്ദേഹം, ഇതിനെക്കുറിച്ച് യാതൊരു വിധ വിയോചനകുറിപ്പ് ഭരണസമിതി യോഗത്തിൽ വറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. വികസന സെമിനാറിന്റെ കരടിൽ വരേണ്ട ഗ്രാമസഭകളുടെ മിനിട്സ് ഹാജരാക്കാൻ പ്രതിപക്ഷം കാലതാമസം വരുത്തിയെന്ന് അദ്ദേഹം കുറ്റപെടുത്തി.

എന്നാൽ, ബോർഡ് യോഗത്തിൽ കരട് പദ്ധതി അവതരിപ്പിച്ചില്ലെന്നും ഭിന്ന‌ശേഷിക്കാരുടെ ഗ്രാമസഭ സംഘടിപ്പിച്ചില്ലെന്നും സർക്കാർ മാർഗരേഖ അട്ടിമറിച്ചാണ് വികസന സെമിനാർ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് സത്താർ മാസ്റ്റർ പറഞ്ഞു, പ്രസിഡന്റിന്റെയും വികസന സമിതി ചെയർമാന്റെയും വാർഡുകളിലേക്ക് ഫണ്ടുകൾ ക്രോഡീകരിക്കുവാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എൽ‌ഡി‌എഫിന്റെ നേതൃത്വത്തിൽ വകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടർക്കും പരാതി നൽകി. സെമിനാറിൽ 4127500 രൂപയുടെ കരട് പദ്ധതി നിർദേശങ്ങൾ അവതരിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!