HomeNewsPublic Issueശ്‌മശാനഭൂമി പഞ്ചായത്തിന് കൈമാറണം – പുഴനമ്പ്രം സംരക്ഷണ സമിതി

ശ്‌മശാനഭൂമി പഞ്ചായത്തിന് കൈമാറണം – പുഴനമ്പ്രം സംരക്ഷണ സമിതി

puzhanambram-crematory

ശ്‌മശാനഭൂമി പഞ്ചായത്തിന് കൈമാറണം – പുഴനമ്പ്രം സംരക്ഷണ സമിതി

കുറ്റിപ്പുറം : റവന്യൂവകുപ്പിന്റെ കൈവശമുള്ള പുഴനമ്പ്രം ശ്‌മശാനഭൂമി കുറ്റിപ്പുറം പഞ്ചായത്തിനു കൈമാറണമെന്ന് പുഴനമ്പ്രം ശ്‌മശാന സംരക്ഷണസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ ഏക പൊതുശ്‌മശാനമാണിത്. വർഷങ്ങൾക്കുമുൻപ് കുറ്റിപ്പുറത്തും പരിസരപ്രദേശങ്ങളിലും സ്ഥലം കുറവായിടത്ത് താമസിക്കുന്നവർ മരിച്ചാലും അനാഥ മൃതദേഹങ്ങളും അടക്കംചെയ്തിരുന്നത് ഇവിടെയായിരുന്നു. എന്നാൽ ഇപ്പോഴിത് ഉപയോഗിക്കുന്നത് ശ്‌മശാനത്തിനടുത്ത് താമസിക്കുന്ന നാൽപ്പതിൽപ്പരം പട്ടികവിഭാഗത്തിൽപ്പെട്ട കുടുംബങ്ങളാണ്. ഇവരെല്ലാം ചെറിയ സ്ഥലത്താണ് താമസിക്കുന്നത്.
puzhanambram-crematory
അതിനിടെയാണ് ശ്‌മശാനത്തിലൂടെ റോഡ് നിർമിക്കാൻ സ്വകാര്യവ്യക്തി ശ്രമം നടത്തുന്നത്. ശ്‌മശാനം സംരക്ഷിക്കുന്നതിനായി പഞ്ചായത്ത് നിർമിച്ച മതിൽ പൊളിച്ചാണ് റോഡ് നിർമാണം. ഇതുവഴി വാഹനം കൊണ്ടുപോകുന്നതു തടഞ്ഞ പ്രദേശവാസികൾക്കെതിരേ ഇയാൾ കള്ളക്കേസ് കൊടുക്കുകയുംചെയ്തു. ഈ സാഹചര്യത്തിൽ ശ്‌മശാനം സംരക്ഷിക്കാൻ നാട്ടുകാർ സംരക്ഷണസമിതി രൂപവത്‌കരിച്ചതായി ഭാരവാഹികൾ പറഞ്ഞു.സമിതിയുടെ ആവശ്യം റവന്യൂവകുപ്പ് അംഗീകരിക്കാത്തപക്ഷം പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അവർ പറഞ്ഞു. സി. മൊയ്തീൻകുട്ടി, കെ.വി ശ്രീശൻ, ടി.കെ. മുഹമ്മദ് ബഷീർ, ഇ.വി. ഷംസുദ്ദീൻ, ബാബു പൂളത്തോട്ടിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!