HomeNewsAgricultureഎം.എൽ.എ. ഇടപെട്ടു; പുറമണ്ണൂർ-ആശാരിക്കുളമ്പ് ജലസേചനപദ്ധതി പ്രവർത്തനക്ഷമമായി

എം.എൽ.എ. ഇടപെട്ടു; പുറമണ്ണൂർ-ആശാരിക്കുളമ്പ് ജലസേചനപദ്ധതി പ്രവർത്തനക്ഷമമായി

abid-hussain-thangal

എം.എൽ.എ. ഇടപെട്ടു; പുറമണ്ണൂർ-ആശാരിക്കുളമ്പ് ജലസേചനപദ്ധതി പ്രവർത്തനക്ഷമമായി

ഇരിമ്പിളിയം: ജലസേചനപദ്ധതി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് പ്രവർത്തനക്ഷമമായി. വൈദ്യുതിബിൽ കുടിശികയായതിനെത്തുടർന്ന് നിലച്ച ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ-ആശാരിക്കുളമ്പ് പദ്ധതിയാണ് വർഷങ്ങൾക്കുശേഷം പ്രവർത്തിപ്പിക്കാനായത്.
ad
പഞ്ചായത്ത് ഫണ്ടുപയോഗിച്ച് പ്രവർത്തിച്ചിരുന്ന ജലസേചനപദ്ധതി കഴിഞ്ഞ പത്തുവർഷമായി നിശ്ചലമായിരുന്നു. വൈദ്യുതിചാർജ് പലിശയടക്കം രണ്ടുലക്ഷത്തി എൺപത്തി ഒമ്പതിനായിരം രൂപയാണ് അടക്കാനുണ്ടായിരുന്നത്. വാർഡ്‌മെമ്പർ വി.ടി. അമീറിന്റേയും ഭരണസമിതിയുടേയും അഭ്യർഥനപ്രകാരം എം.എൽ.എ. പ്രശ്‌നത്തിൽ ഇടപെട്ട് വൈദ്യുതിത്തുകയായ എൺപത്തിഒമ്പതിനായിരം രൂപ പഞ്ചായത്ത് തനത്ഫണ്ടിൽനിന്നും അടക്കുന്നതിന് അനുമതി വാങ്ങി നൽകി.
abid-hussain-thangal
പലിശയിനത്തിൽ ഇളവ് നൽകണമെന്ന് എം.എൽ.എ. വൈദ്യുതിബോർഡിനോടും ആവശ്യപ്പെട്ടു. ഇതുപ്രകാരം 65,752 രൂപ പലിശയിനത്തിൽ വൈദ്യുതി വകുപ്പിനും നൽകി. പദ്ധതി പ്രവർത്തനക്ഷമമായതോടെ പുറമണ്ണൂർ പ്രദേശത്തെ നെൽകർഷകരും തോട്ടം കൃഷിക്കാരും വലിയ സന്തോഷത്തിലാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!