HomeNewsAccidentsസുമനസ്സുകളുടെ കരുണ്യത്തിൽ ടാറിൽ വീണ പട്ടി‌കുഞ്ഞുങ്ങൾക്ക് പുനർജന്മം

സുമനസ്സുകളുടെ കരുണ്യത്തിൽ ടാറിൽ വീണ പട്ടി‌കുഞ്ഞുങ്ങൾക്ക് പുനർജന്മം

puppies

സുമനസ്സുകളുടെ കരുണ്യത്തിൽ ടാറിൽ വീണ പട്ടി‌കുഞ്ഞുങ്ങൾക്ക് പുനർജന്മം

തിരൂർ : നഗരസഭയുടെ കവാടത്തിൽ ടാർ വീപ്പകൾ പൊട്ടിയൊലിച്ച ടാറിൽ അബദ്ധത്തിൽ പെട്ടു പോയി ദേഹമാസകലം ടാർ പുരണ്ട് അനങ്ങാൻ കഴിയാതായ എട്ട് പട്ടി കുഞ്ഞുങ്ങളെ തിരൂർ ആംബുലൻസ് കൂട്ടായ്മ പ്രവർത്തകർ സസ്യ എണ്ണ പുരട്ടി രക്ഷാപ്രവർത്തനം നടത്തുന്നതിൽ നിറകണ്ണുകളോടെ നന്ദി ചൊരിഞ്ഞ് വീക്ഷിക്കുന്ന തള്ളപ്പട്ടി . നഗരസഭ ലക്ഷങ്ങൾ മുടക്കി മൃഗാശുപത്രിയിൽ നായ സംരക്ഷണ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയെ രക്ഷപ്പെടുത്തുവാൻ അധികൃതരാരും ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല. ഒരു വനിതാ മൃഗ ഡോക്ടർ സ്ഥലത്ത് വന്നെങ്കിലും കാഴ്ച കണ്ട് മടങ്ങി.
puppies
ഒടുവിൽ മാധ്യമ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് അന്താരാഷ്ട്ര മൃഗ സംരക്ഷണ സന്നദ്ധ സംഘടനയായ ഹുമേൻ സൊസൈറ്റി ഇൻറർനാഷണലിന്റെ പ്രവർത്തകർ എത്തി നിലമ്പൂരിലെ കേന്ദ്രത്തിലേക്ക് വിദഗ്ദ പരിചരണത്തിനായി പട്ടിക്കുഞ്ഞുങ്ങളെ കൊണ്ടുപോയി. അസ്വസ്ഥമായി വണ്ടിക്ക് ചുറ്റും ഓടിനടന്ന തള്ളപ്പട്ടിയേയും ഒടുവിൽ സന്നദ്ധപ്രവർത്തകർ റസ്ക്യു വണ്ടിയിൽ കയറ്റിയ ശേഷമാണ് ശാന്തമായത്. കണ്ടു നിന്നവരുടെയെല്ലാം കണ്ണുകൾ ഈറനണിയിക്കുന്നതായിരുന്നു മാതൃസ്നേഹത്തിന്റെ ഈ കാഴ്ച.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Tags
No Comments

Leave A Comment

Don`t copy text!