HomeNewsProtestവളാഞ്ചേരിയിലെ ഓട്ടോ-ടാക്സി പണിമുടക്ക് എട്ടാം ദിനത്തിലേക്ക്; സമരം അവസാനിപ്പിക്കാനാവശ്യമായ നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തം

വളാഞ്ചേരിയിലെ ഓട്ടോ-ടാക്സി പണിമുടക്ക് എട്ടാം ദിനത്തിലേക്ക്; സമരം അവസാനിപ്പിക്കാനാവശ്യമായ നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തം

auto-rickshaw

വളാഞ്ചേരിയിലെ ഓട്ടോ-ടാക്സി പണിമുടക്ക് എട്ടാം ദിനത്തിലേക്ക്; സമരം അവസാനിപ്പിക്കാനാവശ്യമായ നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തം

വളാഞ്ചേരി: ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടോ-ടാക്സി തൊഴിലാളികൾ വളാഞ്ചേരി നഗരത്തിൽ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ഏഴ് ദിവസം പിന്നിട്ടു. സമരം അവസാനിപ്പിക്കാനാവശ്യമായ നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാണ്. രോഗികളുമായി നഗരത്തിലെ വിവിധ ആശുപത്രികളിൽ പോകുന്നവരെയാണ് പണിമുടക്ക് ഏറെ ബാധിച്ചത്. സാധാരണക്കാരായ ഓട്ടോ തൊഴിലാളികളെയും സമരം സാരമായി ബാധിച്ചു. വളാഞ്ചേരി ടൗണിൽ മാത്രം ആയിരത്തിലധികം ഓട്ടോകൾ സർവിസ് നടത്തുന്നുണ്ട്. ഇവരിൽ പലരും വായ്പയെടുത്താണ് വാഹനം വാങ്ങിയത്. വാടകക്ക് എടുത്ത് ഓട്ടോ ഓടിക്കുന്ന ഡ്രൈവർമാരുമുണ്ട്. ജൂൺ 22ന് വളാഞ്ചേരി നഗരസഭ ചെയർപേഴ്സൻ എം. ഷാഹിന ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് െറഗുലേറ്ററി കമ്മിറ്റി യോഗത്തിൽ വളാഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്കിന് ശമനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയപാത ഉൾപ്പെടുന്ന ടൗണിനെ നോ പാർക്കിങ് മേഖലയായി പ്രഖ്യാപിക്കൽ, കോഴിക്കോട് റോഡിൽനിന്ന് പെരിന്തൽമണ്ണ റോഡിലേക്ക് ഫ്രീ ലെഫ്റ്റ് ആക്കാനുള്ള മാർഗതടസ്സങ്ങൾ പൂർണമായി ഒഴിവാക്കൽ, അനധികൃത പാർക്കിങ് തടയൽ തുടങ്ങി എട്ട് തീരുമാനങ്ങൾ എടുത്തിരുന്നു. ഇവ ഏകപക്ഷീയമാണെന്നും അതിനാൽ പിൻവലിക്കണമെന്നുമാണ് മോട്ടോർ കോഓഡിനേഷൻ കമ്മിറ്റിയുടെ നിലപാട്. അതേസമയം, തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ ഹൈകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ദേശീയപാതയിലെ അനധികൃത പാർക്കിങ് ഒഴിവാക്കാൻ എന്താണ് തടസ്സം എന്ന കോടതിയുടെ വാക്കാലുള്ള ചോദ്യത്തി​െൻറ അടിസ്ഥാനത്തിലാണ് എട്ട് ദിവസം മുമ്പ് ജങ്ഷനിലെ പാർക്കിങ് ഒഴിപ്പിച്ചത്.
ad
ഇതി​െൻറ ഭാഗമായി കോഴിക്കോട് റോഡിൽ ജങ്ഷൻ മുതൽ ബസ്സ്റ്റാൻഡ് കവാടം വരെയുള്ള ഓട്ടോറിക്ഷകൾ മാറ്റേണ്ടി വന്നു. ഇവക്ക് പകരം സ്ഥലം അനുവദിക്കുവാൻ നഗരസഭക്കായിട്ടില്ല. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ എന്നും വിട്ടുവീഴ്ച ചെയ്തത് നഗരത്തിലെ ഓട്ടോ ജീവനക്കാരാണെന്നാണ് മോട്ടോർ കോഒാഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നത്. അനധികൃത കൈയേറ്റങ്ങളും സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ അനധികൃത പാർക്കിങ്ങും ദീർഘദൂര ബസുകൾ ഗതാഗത നിയമം തെറ്റിച്ചുവരുന്നതും ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്. കഞ്ഞിപ്പുര-മൂടാൽ ബൈപാസ് നിർമാണം പൂർത്തിയാക്കൽ, വൈക്കത്തൂർ-മീമ്പാറ, കരിങ്കല്ലത്താണി-മൂച്ചിക്കൽ റോഡുകൾ വീതിക്കൂട്ടി നവീകരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മാത്രമേ വളാഞ്ചേരിയിലെ ഗതാഗതക്കുരുക്ക് പൂർണമായി പരിഹരിക്കാൻ സാധിക്കൂ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!