HomeNewsTransportഹർത്താൽ ദിനത്തിൽ പൊലീസ് അകമ്പടിയോടെ സർവ്വീസ് നടത്തി ലാവർണ

ഹർത്താൽ ദിനത്തിൽ പൊലീസ് അകമ്പടിയോടെ സർവ്വീസ് നടത്തി ലാവർണ

laverna-hartal

ഹർത്താൽ ദിനത്തിൽ പൊലീസ് അകമ്പടിയോടെ സർവ്വീസ് നടത്തി ലാവർണ

കോട്ടയ്ക്കൽ: പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിലും സർവ്വീസ് നടത്തി മഞ്ചേരി-തിരൂർ റൂട്ടിലോടുന്ന ലാവർണ എന്ന സ്വകാര്യ ബസ്. മുൻപും വാർത്തകളിൽ ഇടം പിടിച്ച ബസ് ഇന്ന് നിരത്തിലിറങ്ങിയത് മറ്റൊരു ഉദ്യമവുമായി.
laverna-hartal
ഹർത്താൽ ദിനത്തിൽ സ്കൂൾ പരീക്ഷകൾക്ക് മാറ്റമുണ്ടാവുന്ന പതിവിൽ നിന്നും വ്യത്യസ്തമായി ഇന്ന് പരീക്ഷകൾക്ക് മാറ്റമില്ലെന്ന ഉത്തരവ് വന്നതോടെ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ ഒരു വിധത്തിലും തടസ്സം നേരിടരുത് എന്ന ഒരൊറ്റ ലക്ഷ്യത്തോടെ സർവ്വീസ് നടത്താനിറങ്ങുകയായിരുന്നെന്ന് ബസ് ഓണറായ പരുത്തിക്കുന്നൻ ഷാഫി വളാഞ്ചേരി ഓൺലൈനോട് പറഞ്ഞു. തിരൂർ, കോട്ടക്കൽ, മലപ്പുറം, മഞ്ചേരി പൊലീസിന്റെ അകമ്പടിയോടെയായിരുന്നു മൂന്ന് ട്രിപ്പ് സർവ്വീസ് നടത്തിയത്. മലപ്പുറം എസ്.പിയുടെ നിർദ്ദേശപ്രകാരമായിരുന്നു സുരക്ഷ. അതേ സമയം കോട്ടക്കലും ഒതുക്കുങ്ങലും വൈലത്തൂരും വച്ച് ഹർത്താൽ അനുകൂലികൾ ബസ് തടയാനുള്ള ശ്രമവുമുണ്ടായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!