HomeNewsInitiativesReliefപാലിയേറ്റിവ് ഗുണഭോക്താക്കൾക്കായി കിറ്റുകൾ കൈമാറി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രത്യാശ ക്ലബ്

പാലിയേറ്റിവ് ഗുണഭോക്താക്കൾക്കായി കിറ്റുകൾ കൈമാറി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രത്യാശ ക്ലബ്

prathyasa-kit-meshss-irimbiliyam

പാലിയേറ്റിവ് ഗുണഭോക്താക്കൾക്കായി കിറ്റുകൾ കൈമാറി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രത്യാശ ക്ലബ്

ഇരിമ്പിളിയം:ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ പാലിയേറ്റീവ് ക്ലബ്‌ ആയ ‘പ്രത്യാശ’ യുടെ പ്ലസ് ടു വോളണ്ടിയർമാർ ഇരിമ്പിളിയം ജീവനി പാലിയേറ്റീവിലെ ഏറ്റവും അർഹതപ്പെട്ട 4 കുടുംബങ്ങളിലേക്ക് ആവശ്യമായ അരി ഒഴികെയുള്ള മറ്റെല്ലാ സാധനങ്ങളുടെയും കിറ്റ് ക്ലിനിക്കിൽ വന്നു നൽകി. ഈ കിറ്റുകൾ അവരവരുടെ വീടുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടി കിറ്റ് ബാവ പി.പി ഏറ്റുവാങ്ങി. വിദ്യാർഥിയായ അനസ് പി, പ്രത്യാശ ക്ലബ്‌ കൺവീനർ ഷാഹിന എം.വി, മുഹ്സിൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രത്യാശ ക്ലബ്‌ തുടങ്ങി കഴിഞ്ഞ 3 മാസത്തിനകം ക്ലബിലെ വിദ്യാർഥികൾ സ്കൂളിലെ മുഴുവൻ കുട്ടികളിൽ നിന്നും പാലിയേറ്റീവ് ബോക്സ് ക്ലാസ്സിൽ നിക്ഷേപിച്ചു കൊണ്ട് ‘one day one rupee’ എന്ന പദ്ധതിയിലൂടെ ശേഖരിച്ച 25000 രൂപയോളം നേരത്തെ (സ്കൂൾ അടക്കുന്നതിന് മുമ്പ് ) ജീവനി പാലിയേറ്റീവിനു നൽകിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!