HomeNewsEducationNewsമാലിന്യ മുക്ത ബാല്യം -പ്ലാസ്റ്റിക്ക് രഹിത പൊതു വിദ്യാലയം പദ്ധതിക്ക് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി

മാലിന്യ മുക്ത ബാല്യം -പ്ലാസ്റ്റിക്ക് രഹിത പൊതു വിദ്യാലയം പദ്ധതിക്ക് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി

kuttippuram-block-plastic-steel

മാലിന്യ മുക്ത ബാല്യം -പ്ലാസ്റ്റിക്ക് രഹിത പൊതു വിദ്യാലയം പദ്ധതിക്ക് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി

വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി നടപ്പിലാക്കുന്ന “മാലിന്യ മുക്ത ബാല്യം പദ്ധതി ” വിദ്യാർത്ഥികൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ നൽകി കൊണ്ട് ഉത്ഘാടനം ചെയ്തു. 2018-19, 2019-20. വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി ബ്ളോക് പരിധിയിലെ 7 പഞ്ചായത്തുകളിലെയും ഗവണ്മെന്റ്, എയിഡഡ് സ്കൂളുകളിലെ മുഴുവൻ കുട്ടികൾക്കും സ്റ്റീൽ വാട്ടർ ബോട്ടിലുകൾ നൽകുന്നതാണ് പദ്ധതി. 2098000 രൂപ വകയിരുത്തി കൊണ്ട് 11808 കുട്ടികൾക്കാണ് ബോട്ടിലുകൾ നൽകിയത്. മാലിന്യ മുക്ത – പ്ലാസ്റ്റിക് രഹിത സന്ദേശം വിദ്യാർഥികളിലേക്കും അത് വഴി കുടുംബങ്ങളിലേക്കും എത്തിക്കാനാണ് പ്രവർത്തനം വഴി ഉദ്ദേശിക്കുന്നത്.
kuttippuram-block-plastic-steel
ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി ഉത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പി.ടി ഷംല ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എ.പി സബാഹ്, കദീജ പാറോളി, ഫസീല ടീച്ചർ, ഭരണ സമിതി അംഗങ്ങളായ കെ.ടി സിദ്ധീഖ്, മൊയ്തു എടയൂർ, പരീത് കരേക്കാട്, കൈപ്പള്ളി അബ്ദുല്ലകുട്ടി, ഗോപാലകൃഷ്ണൻ മാസ്റ്റർ ബി.പി.ഓ, അബ്ദുറഹിമാൻ മാസ്റ്റർ, നാരായണൻ മാസ്റ്റർ, ഇബ്രാഹിം മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ജോയിന്റ് ബി.ഡി.ഓ സി റഷീദ് എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!