HomeNewsPublic Issueപരാതികൾക്ക് പരിഹാരമില്ല; വൈക്കത്തൂരിൽ ജനവാസ മേഖലയിൽ പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കുന്നത് തുടരുന്നു

പരാതികൾക്ക് പരിഹാരമില്ല; വൈക്കത്തൂരിൽ ജനവാസ മേഖലയിൽ പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കുന്നത് തുടരുന്നു

plastic-waste-vaikathoor

പരാതികൾക്ക് പരിഹാരമില്ല; വൈക്കത്തൂരിൽ ജനവാസ മേഖലയിൽ പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കുന്നത് തുടരുന്നു

വളാഞ്ചേരി : വൈക്കത്തൂർ ക്ഷേത്രം ബൈപ്പാസ് റോഡരികിലെ പറമ്പിൽ പ്ലാസ്റ്റിക് കത്തിക്കുന്നതു തുടരുന്നു. നഗരത്തിലെ സ്ഥാപനങ്ങളിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യമാണ് ഇവിടെ കത്തിക്കുന്നത്. നഗരസഭാധ്യക്ഷനും സെക്രട്ടറിക്കും കഴിഞ്ഞ 25-ന് നാട്ടുകാരും പരാതി നൽകി. നടപടിയുണ്ടായില്ലെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. ഞായറാഴ്ച രാവിലെ ഓട്ടോമൊബൈൽസ്, ജ്യൂസ് പാർലർ തുടങ്ങിയ കടകളിൽനിന്നുള്ള പ്ലാസ്റ്റിക്കാണ് കത്തിച്ചത്. സമീപത്തെ വിവിധ കെട്ടിടങ്ങളിലെ മുറികളിൽ താമസിക്കുന്ന മറുനാടൻ തൊഴിലാളികൾ ഭക്ഷണാവശിഷ്ടങ്ങൾ കവറുകളിൽ പൊതിഞ്ഞുകെട്ടി വഴിയരികിൽ തള്ളുന്നതായും ആക്ഷേപമുണ്ട്. അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എട്ടാംവാർഡ് കൗൺസിലർ ദീപ്തി ഷൈലേഷും വൈക്കത്തൂർ റസിഡന്റ്‌സ് അസോസിയേഷനും പരാതി കൊടുത്തിരുന്നു. അതും അധികൃതർ അവഗണിച്ചതായി നാട്ടുകാർ പറയുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!