HomeNewsPoliticsകല്‍പകഞ്ചേരി പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വാക്കേറ്റം; പ്രതിപക്ഷം ഇറങ്ങിപ്പോയി

കല്‍പകഞ്ചേരി പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വാക്കേറ്റം; പ്രതിപക്ഷം ഇറങ്ങിപ്പോയി

kalpakanchery panchayath office

കല്‍പകഞ്ചേരി പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വാക്കേറ്റം; പ്രതിപക്ഷം ഇറങ്ങിപ്പോയി

കല്‍പകഞ്ചേരി: ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ഇരുപക്ഷവും തമ്മിൽ വാക്കേറ്റമുണ്ടായി. പഞ്ചായത്ത് പ്രസിഡൻറ് പി.ഡബ്ല്യു.ഡി കരാറുകാരനില്‍നിന്ന് കമീഷന്‍ ആവശ്യപ്പെട്ടുവെന്ന പരാതിക്ക് ശേഷമുള്ള ആദ്യ യോഗമായിരുന്നു വ്യാഴാഴ്ച നടന്നത്. യോഗം ആരംഭിച്ച ഉടനെ വിവാദ വിഷയത്തി​െൻറ വിശദീകരണം പ്രതിപക്ഷാംഗം ഷരീഫ് കള്ളിയത്ത് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യോഗം ബഹളത്തില്‍ മുങ്ങി. സഭ്യതക്ക് നിരക്കാത്ത പദങ്ങള്‍ ഉപയോഗിച്ച് ഇരുപക്ഷവും പരസ്പരം വാക്പോര് നടത്തി. പിന്നീട് പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി.
ad
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കരാറുകാരനില്‍നിന്ന് കമീഷന്‍ ആവശ്യപ്പെട്ടു എന്ന ആരോപണം സമൂഹ മാധ്യമങ്ങളിലും പ്രദേശത്തും ചൂടേറിയ ചര്‍ച്ചക്ക് വഴി വെച്ചിട്ടുണ്ട്. പ്രസിഡൻറ് കമീഷന്‍ ആവശ്യപ്പെട്ട് കരാറുകാരനുമായി സംസാരിക്കുന്ന ശബ്ദരേഖ വന്നത് ലീഗ് അനുകൂല വാട്സ്ആപ് ഗ്രൂപ്പായ ഐ.യു.എം.എല്‍ ജി.സി.സി വാട്സ്ആപ് ഗ്രൂപ്പിലാണ്. പാര്‍ട്ടിക്കാരനായ കരാറുകാരന്‍ പാര്‍ട്ടി പ്രതിനിധിയായ പ്രസിഡൻറിനെതിരെ രംഗത്ത് വന്നതും ലീഗ് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പാര്‍ട്ടി ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. വിഷയം ശക്തമായ രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. ഇതി​െൻറ ഭാഗമായി വെള്ളിയാഴ്ച രാവിലെ 10ന് ഡി.വൈ.എഫ്.ഐ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!