HomeNewsReligionഹജ്ജിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു; ഇതുവരെ ലഭിച്ചത് 6392 അപേക്ഷകൾ

ഹജ്ജിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു; ഇതുവരെ ലഭിച്ചത് 6392 അപേക്ഷകൾ

haj-house

ഹജ്ജിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു; ഇതുവരെ ലഭിച്ചത് 6392 അപേക്ഷകൾ

കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിച്ചവരുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു. അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഞായറാഴ്ച അവസാനിച്ചപ്പോൾ 6392 പേരാണ് അപേക്ഷ നൽകിയത്. കഴിഞ്ഞതവണ 26,081 അപേക്ഷകരുണ്ടായിരുന്നു.
saudia
ഓൺലൈൻ മുഖേനയാണ് അപേക്ഷ സ്വീകരിച്ചത്. പൊതുവിഭാഗത്തിൽ 5657 പേരും മെഹ്‌റമില്ലാത്ത വനിതകളുടെ വിഭാഗത്തിൽ 735 പേരും അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷകളുടെ സൂക്ഷ്‌മപരിശോധന പുരോഗമിക്കുകയാണ്.
hajj
കോവിഡിനെത്തുടർന്നുണ്ടായ അനിശ്ചിതത്വമാണ് ഹജ്ജ് അപേക്ഷകൾ കുറയാൻ കാരണം. കഴിഞ്ഞവർഷം കേരളത്തിൽനിന്ന് 10,834 പേർക്കാണ് അവസരം ലഭിച്ചത്. ഇവർ പണമടച്ച് തീർഥാടനത്തിന് എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നെങ്കിലും കോവിഡ് ഭീഷണിയെത്തുടർന്ന് വിലക്ക് വന്നതിനാൽ പോകാനായില്ല. തീർഥാടകർ അടച്ച പണം കേന്ദ്ര ഹജ്ജ് കമ്മിറ്റി തിരികെനൽകി.
haj-house
കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ ഹജ്ജ് തീർഥാടനം സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നത് അപേക്ഷകരുടെ എണ്ണം ഗണ്യമായി കുറയുന്നതിന് കാരണമായിട്ടുണ്ട്. ഇത്തവണ മുതിർന്നവർക്കും കുട്ടികൾക്കുമടക്കം പ്രായപരിധിയിൽ കർശന നിബന്ധനകൾ വന്നതോടെ ഒട്ടേറെ ആളുകൾക്ക് അപേക്ഷിക്കാനായില്ല. ഒരുകവറിൽ അപേക്ഷിക്കാവുന്നവരുടെ എണ്ണം നിയന്ത്രിച്ചതും ഹജ്ജ് തീർഥാടനത്തിന് ചെലവുകൂടിയതും അപേക്ഷകൾ കുറയാൻ കാരണമായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!