HomeNewsInitiativesShelterസഹപാഠിക്ക് സനേഹഭവനം സമർപ്പിച്ചു മാതൃകയായി ഇരിമ്പിളിയം എം.ഇ.എസ് എച്.എസ്.എസിലെ വിദ്യാർത്ഥികൾ

സഹപാഠിക്ക് സനേഹഭവനം സമർപ്പിച്ചു മാതൃകയായി ഇരിമ്പിളിയം എം.ഇ.എസ് എച്.എസ്.എസിലെ വിദ്യാർത്ഥികൾ

irimbiliyam-mes-house

സഹപാഠിക്ക് സനേഹഭവനം സമർപ്പിച്ചു മാതൃകയായി ഇരിമ്പിളിയം എം.ഇ.എസ് എച്.എസ്.എസിലെ വിദ്യാർത്ഥികൾ

ഇരിമ്പിളിയം:കോവിഡ് പ്രതിസന്ധിക്കിടയിലും സഹപാഠിക്ക് സനേഹഭവനം സമർപ്പിച്ചു മാതൃകയായി എൻ എസ് എസ് വിദ്യാർത്ഥികൾ. പുറമണ്ണൂർ ആശാരിത്തൊടി പരേതനായ ഹരിയുടെ കുടുംബത്തിന് ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻ്ററി സ്ക്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും നാട്ടുകാരുടെയും PEPA കൂട്ടായ്മയുടെയും സഹകരണത്തോടെ വീട് നിർമ്മിച്ച് നൽകി. അമ്മയും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബത്തിൻ്റെ, സ്വന്തമായ ഒരു വീട് എന്ന സ്വപ്നത്തെ ഒരു വർഷം മുൻപ് ഏറ്റെടുത്ത ഇരിമ്പിളിയം എം.ഇ.എസ് എച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ് നാട്ടുകാരുടെ കൂടി സഹകരണത്തോടെയാണ് പണി പൂർത്തീകരിച്ചത്. എൻ.എസ്.എസ് ജില്ല കോ- ഓർഡിനേറ്റർ പി സക്കറിയ, പ്രിൻസിപ്പാൾ സി.എം ഫിറോസ്, ഹെഡ് മാസ്റ്റർ അഷറഫലി കാളിയത്ത്, നവാസ് മാസ്റ്റർ എന്നിവർ ചേർന്ന് താക്കോൽ കുടുംബത്തിന് കൈമാറി.
mes-hss-house
ക്ലസ്റ്റർ കൺവീനർ ഷാഹിന ടീച്ചർ, പ്രോഗ്രാം ഓഫീസർ സൈനുദ്ദീൻ,സുധീർ മാഷ്, പി വിജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ വാർഡ് അംഗങ്ങളായ അമീർ, മെറീഷ്, പി.ടി.എ വൈസ് പ്രസിഡൻറ് സുരേഷ് മലയത്ത് എന്നിവരും നാട്ടുകാരും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!