HomeNewsNo waiting sheds: Long distance passengers having tough time at Valacnchery

No waiting sheds: Long distance passengers having tough time at Valacnchery

No waiting sheds: Long distance passengers having tough time at Valacnchery

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


വളാഞ്ചേരി ടൌണിൽ ബസ്‌സ്റ്റാന്റിനു പുറത്തു ഉള്ള മൂന്ന് ബസ് സ്റ്റോപ്പുകളിൽ കാത്തിരിപ്പു കേന്ദ്രമില്ലാത്തത് യാത്രക്കാരെ വലക്കുന്നു. കോഴിക്കോട് റോഡിന്റെ ഇരു വശങ്ങളിലും പട്ടാമ്പി റോഡിലും ഉള്ള സ്റ്റോപ്പുകൾക്കാണ് കാത്തിരിപ്പഉ കേന്ദ്രമില്ലാത്തത്. പഴക്കവും ശോചനീയാവസ്ഥയും ചൂണ്ടിക്കാട്ടി പട്ടാമ്പി റോഡിലെ കാത്തിരിപ്പ് കേന്ദ്രം ഈ അടുത്ത കാലത്ത് പൊളിച്ചിരുന്നു. എന്നാൽ ഇത് പുതുക്കി പണിയാൻ യാതൊരു നടപടിയും  ഇതുവരെ സ്വീകരിച്ചിട്ടില്ല.

ദേശീയപാതയിൽ റോഡിനു ഇരുവശങ്ങളിൽ ഉള്ള സ്റ്റോപ്പുകളിൽ  വർഷങ്ങളായി കാത്തിരിപ്പ് കേന്ദ്രങ്ങളില്ല. ദീർഘദൂര ബസുകൾ കാത്ത് ഇവിടെ നിൽക്കുന്ന യാത്രക്കാർക്ക് മഴയും വെയിലും ഏറ്റു നിൽക്കേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്. ശക്തമായ മഴയിലും വെയിലിലും യാത്രക്കാർക്ക് തൊട്ടടുത്തുള്ള പീടിക വരാന്തകളാണ് ശരണം. ചിലസമയങ്ങളിൽ ഈ യാത്രക്കാർ തങ്ങളുടെ കടവരാന്തകളിൽ തിങ്ങി നിൽക്കുന്നത് കച്ചവടക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.

ക്ലീൻ സിറ്റി പദ്ധതിയിൽ വളാഞ്ചേരി പട്ടണത്തിനനുവദിച്ച ധനസഹായമുപയോഗിച്ചെങ്കിലും പുതിയ കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കുമെന്നാണ് ഇപ്പോൾ ജനങ്ങളുടെ പ്രതീക്ഷ..

 

Summary:Long distance passengers struggles at Valanchery as there is no bus waiting shed on Kozhikode road and pattambi road.

No Comments

Sorry, the comment form is closed at this time.