HomeNewsProtestഏജൻ്റിനെ മാറ്റി; മലപ്പുറത്ത് സുപ്രഭാതം ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച് പത്ര ഏജൻ്റുമാർ

ഏജൻ്റിനെ മാറ്റി; മലപ്പുറത്ത് സുപ്രഭാതം ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച് പത്ര ഏജൻ്റുമാർ

suprabatham-agents-protest

ഏജൻ്റിനെ മാറ്റി; മലപ്പുറത്ത് സുപ്രഭാതം ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച് പത്ര ഏജൻ്റുമാർ

മലപ്പുറം: മുൻകൂട്ടി കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെ പെരിന്തൽമണ്ണ വലമ്പൂർ സുപ്രഭാതം ഏജൻ്റിനെ മാറ്റിയ സുപ്രഭാതം സർക്കുലേഷൻ വിഭാഗത്തിൻ്റെ നീക്കത്തിൽ പ്രതിഷേധിച്ച് കൊണ്ട് ന്യൂസ് പേപ്പർ ഏജൻ്റ്സ് അസാസിയേഷൻ മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം കിഴക്കേതല സുപ്രഭാതം ഓഫീസിന് മുന്നിൽ പത്ര ഏജൻ്റുമാർ ധർണ്ണ നടത്തി. ധർണ്ണ എൻ.പി.എ.എ സംസ്ഥാന പ്രസിഡൻ്റ് പി.കെ സത്താർ ഉൽഘാടനം ചെയ്തു.
suprabatham-agents-protest
കോവിഡിൻ്റെ പ്രയാസഘട്ടത്തിൽ പോലും സ്വരക്ഷ പരിഗണിക്കാതെ പത്ര വിതരണ രംഗത്ത് പ്രവർത്തിച്ച പത്ര ഏജൻ്റിനെയാണ് നിസ്സാര പ്രശ്നങ്ങളെ പർവ്വതീകരിച്ച് പ്രതികാര നടപടിയുടെ ഭാഗമായി നടപ്പാതിരക്ക് മാറ്റി നിശ്ചയിച്ചതെന്നും സുപ്രഭാതം സർക്കുലേഷൻ്റെ ഈ തീരുമാനം മനുഷത്വത്തിന് നിരക്കാത്ത തൊഴിലാളി വിരുദ്ധ നിലപാടാണെന്നും സുപ്രഭാതം മാനേജ്മെൻ്റ് ഇടപെട്ട് പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും ഉൽഘാടന പ്രസംഗത്തിൽ അദ്ധേഹം പ്രസ്ഥാവിച്ചു.
ജില്ല വൈസ് പ്രസിഡൻ്റ് പ്രമേഷ് പുളിക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് സലീം രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി. ജില്ല നേതാക്കളായ ഇസ്ഹാഖ് പോരൂർ, ബാബു മഞ്ചേരി, ശിവദാസൻ മേലാറ്റൂർ, ജലീൽ രാമപുരം, എൻ സക്കറിയ്യ എന്നിവർ പ്രസംഗിച്ചു. മലപ്പുറം മുൻസിപ്പൽ ബസ് സ്റ്റാൻ്റിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് ജില്ല നേതാക്കളായ റജി നിലമ്പൂർ, ഖാലിദ് തിരൂരങ്ങാടി, ശമീർ മഞ്ചേരി, അസീസ് വിളമ്പരം, വിജയൻ വണ്ടൂർ, ജബ്ബാർ പാണ്ടികശാല, അബുൽ ഖൈർ, എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!